‘കഷണ്ടിത്തലയൻ’ പരുന്തിനെ കാറിടിച്ചു; ഒരു മാസത്തെ ചികിത്സയ്ക്ക് ശേഷം റിലീസ്- ചിത്രങ്ങൾ
Mail This Article
×
കാൻസാസിൽ കാറിടിച്ചു പരുക്കേറ്റ ബാൾഡ് ഈഗിൾ (കഷണ്ടിത്തലയൻ പരുന്ത്) ഒരു മാസത്തെ ചികിത്സ കഴിഞ്ഞ് പുറത്തിറങ്ങി. പരുക്ക് പൂർണമായി ഭേദമായതോടെ പരുന്തിനെ വനപ്രദേശത്ത് തുറന്നുവിടുകയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് റിലീസ് ചെയ്തതെന്ന് കാൻസസിലെ പരിസ്ഥിതി സംരക്ഷണ സംഘടനയായ ഓപ്പറേഷൻ വൈല്‍ഡ്‌ലൈഫ് അറിയിച്ചു.
മെയ് ആദ്യവാരമാണ് പരുന്തിനെ കാറിടിച്ചത്. വലതുകാലിന് ഗുരുതരമായി പരുക്കേറ്റ പരുന്തിന്റെ പേശികൾക്ക് നാശം സംഭവിച്ചിരുന്നു. ഓപ്പറേഷൻ വൈൽഡ് ലൈഫിന്റെ നേതൃത്വത്തിലായിരുന്നു പരിചരണം. ആന്റി ഇൻഫ്ളമേറ്ററി, കേജ് ടെസ്റ്റ് തുടങ്ങിയ നടത്തി കാലിന്റെ ബലം വീണ്ടെടുക്കുകയായിരുന്നു.
English Summary: Bald eagle successfully released back into wild after being hit by car
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.