ADVERTISEMENT

ഹിമാലയത്തിന്റെ ഉന്നതികളിൽ 60 കോടി വർഷം മുൻപ് സ്ഥിതി ചെയ്തിരുന്ന ഒരു മഹാസമുദ്രത്തിന്റെ തെളിവുകൾ കണ്ടെത്തി ശാസ്ത്രജ്ഞർ. ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ജപ്പാനിലെ നിഗാത സർവകലാശാല എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരാണ് ഹിമാലയത്തിൽ നടത്തിയ ഗവേഷണത്തിൽ സമുദ്രം അവശേഷിപ്പിച്ച നിരവധി ധാതുനിക്ഷേപങ്ങൾ കണ്ടെത്തിയത്.

ഈ ധാതുനിക്ഷേപങ്ങളിൽ നടത്തിയ പരിശോധനകളിൽ നിന്ന് കാൽസ്യം കാർബണേറ്റ്, മഗ്നീഷ്യം കാർബണേറ്റ് തുടങ്ങിയ തന്മാത്രകൾ ശാസ്ത്രജ്ഞർ കണ്ടെത്തി. ഐഐഎസ്സിയിലെ എർത് സയൻസ് വിഭാഗത്തിൽ വിദ്യാർഥിയായ പ്രകാശ് ചന്ദ്ര ആര്യയാണ് ഗവേഷണത്തിൽ പ്രധാന സ്ഥാനം വഹിച്ചത്. പ്രീകാംബ്രിയൻ റിസർച് എന്ന ശാസ്ത്രജേണലിൽ ഗവേഷണഫലങ്ങൾ പ്രസിദ്ധീകരിച്ചു.

70 കോടി മുതൽ 50 കോടി വർഷങ്ങൾ മുൻപുള്ള കാലയളവിനിടയിൽ കട്ടി മഞ്ഞുപാളികൾ ഭൂമിയിൽ കുറേക്കാലം നിലനിന്നെന്ന് ശാസ്ത്രജ്ഞർ പറയുന്നു. സ്‌നോബോൾ എർത്ത് ഗ്ലേസിയേഷൻ എന്ന ഘട്ടമായ ഇത് ഭൂമിയുടെ ചരിത്രത്തിലെ പ്രധാനപ്പെട്ട ഗ്ലേഷ്യൽ സംഭവങ്ങളിലൊന്നാണ്. ഇതിനു ശേഷം ഭൂമിയുടെ അന്തരീക്ഷത്തിൽ പൊടുന്നനെ ഓക്‌സിജൻ സാന്നിധ്യം കൂടി. സെക്കൻഡ് ഗ്രേറ്റ് ഓക്‌സിജനേഷൻ ഇവന്‌റ് എന്നറിയപ്പെടുന്ന ഈ ഘട്ടത്തിൽ സങ്കീർണമായ ജീവജാലങ്ങൾ ഉടലെടുത്തു.

ഈ സംഭവങ്ങളെക്കുറിച്ച് ഇത്രനാളും ശാസ്ത്രജ്ഞർക്ക് വലിയ ഗ്രാഹ്യമില്ലായിരുന്നു. ഫോസിലുകളുടെ അഭാവവും മുൻകാല സമുദ്രങ്ങൾ അപ്രത്യക്ഷമായതുമാണ് കാരണം. ഹിമാലയത്തിൽ ഇതെക്കുറിച്ച് കൂടുതൽ തെളിവുകൾ ബാക്കിയുണ്ടാകുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ.

Get moving! Try these five treks. Photo: Gettyimages
Photo: Gettyimages

എന്നാൽ മുൻകാലസമുദ്രങ്ങളെക്കുറിച്ച് കൂടുതൽ അറിവുകൾ നമ്മൾക്കില്ലെന്ന് പ്രകാശ് ചന്ദ്ര ആര്യ പറയുന്നു. അത് അമ്ലമയമായിരുന്നോ ധാതുസമ്പുഷ്ടമായിരുന്നോ, ചൂടായിരുന്നോ തണുപ്പായിരുന്നോ, രാസഘടനയെങ്ങനെയായിരുന്നോ തുടങ്ങിയ വിവരങ്ങൾ ലഭിക്കണം. പടിഞ്ഞാറൻ ഹിമാലയത്തിലെ കുമയോൺ മേഖലയിൽ അമൃത്പുർ മുതൽ മിലാം ഹിമാനി വരെയും ഡെറാഡൂൺ മുതൽ ഗംഗോത്രി ഹിമാനി വരെയുള്ള മേഖലയിലുമാണ് ധാതുനിക്ഷേപങ്ങൾക്കായി ശാസ്ത്രജ്ഞർ തിരച്ചിൽ നടത്തിയത്.

English Summary: Indian, Japanese Scientists Discover 600-Million-Year-Old Ocean In Himalayas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com