ADVERTISEMENT

ഗുരുതരമായ കാട്ടുതീ ബാധയിൽപ്പെട്ടിരിക്കുകയാണ് യുഎസ് ദ്വീപും സംസ്ഥാനവുമായ ഹവായി. ദ്വീപിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതിദുരന്തമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ചെറുതും വലുതുമായ തോതിലുള്ള ധാരാളം പ്രകൃതിദുരന്തങ്ങൾ സമീപകാലത്ത് ഹവായിയിൽ സംഭവിച്ചിട്ടുണ്ടെങ്കിലും ഇതേ തോതിൽ ആൾനാശമുണ്ടാക്കിയ ഒരു ദുരന്തം നടന്നത് 63 വർഷങ്ങൾക്ക് മുൻപാണ്. ഒരു സുനാമിയായിരുന്നു അത്.

1960 മേയ് 22നാണ് ഈ ദുരന്തം നടന്നത്. 9.5 തീവ്രത അടയാളപ്പെടുത്തിയ ഒരു വമ്പൻ ഭൂചലനം അന്നേദിനം തെക്കനമേരിക്കൻ രാജ്യമായ ചിലെയിൽ സംഭവിച്ചു. ലോകത്ത് രേഖപ്പെടുത്തപ്പെട്ട ഏറ്റവും വലിയ ഭൂചലനമായിരുന്നു അത്. ഇതെത്തുടർന്ന് ഒരു വലിയ സുനാമി പുറപ്പെടുകയും ഇത് 15 മണിക്കൂറിനുള്ളിൽ ഹവായിയിലെ ഹിലോ ബേ മേഖലയെ ആക്രമിക്കുകയും ചെയ്തു.

ഹവായിയിൽ കാട്ടുതീ പടർന്നപ്പോൾ (Photo: Twitter/ @ProudElephantUS)
ഹവായിയിൽ കാട്ടുതീ പടർന്നപ്പോൾ (Photo: Twitter/ @ProudElephantUS)

35 അടി പൊക്കത്തിൽ രാക്ഷസത്തിരകൾ പുറപ്പെട്ടു. 500ൽ അധികം വീടുകളും ബിസിനസ് സ്ഥാപനങ്ങളും നശിച്ചു. 61 പേർ മരിച്ചു. ഏകദേശം 7.5 കോടി യുഎസ് ഡോളറായിരുന്നു ഹിലോ ബേ മേഖലയിലെ നഷ്ടം. എന്നാൽ ഹവായിയിലെ മറ്റു മേഖലകളിൽ കാര്യമായ നാശമുണ്ടായില്ല.

ഇതേ സുനാമി ജപ്പാനെയും ആക്രമിച്ചു. 138 പേരാണ് ഇവിടെ മരിച്ചത്. ഫിലിപ്പൈൻസിൽ 32 പേർ കാണാതാകുകയും കൊല്ലപ്പെടുകയും ചെയ്തു. ചിലെയിലായിരുന്നു ഈ ദുരന്തത്തിന്റെ ഏറ്റവും തീവ്രമായ ആഘാതം. 1655 പേർ കൊല്ലപ്പെടുകയും 3000 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. 55 കോടി യുഎസ് ഡോളറിന്റെ നാശമാണ് ചിലെയിൽ സംഭവിച്ചത്.

കൃത്യമായി പറഞ്ഞാൽ 137 ദ്വീപുകളടങ്ങിയ ദ്വീപസമൂഹമാണ് ഹവായി. ഹവായ് എന്നുമറിയപ്പെടുന്ന ബിഗ്‌ഐലൻഡാണ് ഇക്കൂട്ടത്തിലെ ഏറ്റവും വലിയ ദ്വീപ്. രണ്ടാമത്തെ വലിയ ദ്വീപായ മോയിയിലാണ് ഇപ്പോൾ കാട്ടുതീ.

Content Highlights: Tsunami | Wildfire | Hawaii Island | Disaster

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com