സിവനേ... ഇത് ഏത് ജില്ല! വാതിൽ തുറന്നതും മഞ്ഞുമയം: എവിടെയും തൂവെള്ളനിറം– വിഡിയോ
Mail This Article
മഞ്ഞ് മൂടിക്കഴിഞ്ഞാൽ പിന്നെ ചുറ്റിലൊന്നും കാണാൻ കഴിയില്ല. അന്റാർട്ടിക്കയിലെ ഇപ്പോഴത്തെ അവസ്ഥ അങ്ങനെയാണ്. അവിടത്തെ ഒരു റിസർച്ച് സ്റ്റേഷനിൽ പ്രവർത്തിക്കുന്ന മാറ്റി ജോർദാൻ എന്നയാൾ പങ്കുവച്ച വിഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായത്. മുറിക്കകത്തുനിന്നും പുറത്തേക്കുള്ള വാതിൽ തുറന്നപ്പോൾ നോക്കെത്താ ദൂരത്തോളം മഞ്ഞ് മൂടിക്കിടക്കുന്ന ദൃശ്യങ്ങളാണ് കാണാനായത്.
‘സാധാരണ ദിവസത്തേപ്പോലെ അല്ലെങ്കിലും ഇതും ഞാൻ ഇഷ്ടപ്പെടുന്നു. ഇരുണ്ട ഈ വെളിച്ചം അന്റാർട്ടിക്കയുടെ വിചിത്രത കൂട്ടുന്നു. ഞാൻ മറ്റൊരു ഗ്രഹത്തിൽ ജീവിക്കുന്നുവെന്ന തോന്നൽ ഉണ്ടാക്കുന്നു.’– മാറ്റി ജോർജാൻ വിഡിയോയ്ക്കൊപ്പം കുറിച്ചു.
പുറത്ത് എപ്പോഴും പ്രത്യേകത നിറഞ്ഞതാണ്. മേഘങ്ങളിലൂടെ നോക്കിയാൽ സൂര്യനെ കാണാനാകില്ല. പകൽസമയം എത്ര വെയിൽ ആണെങ്കിലും ഞങ്ങൾ ഇപ്പോഴും ശൈത്യകാലത്താണ് എന്ന് ഓർമപ്പെടുത്തുന്നു. ഈ അറോറ സീസൺ പൂർത്തിയാകാൻ ഇനിയും 2 ആഴ്ചയെടുക്കും. വൈകുന്നേരങ്ങളിൽ നല്ല തെളിച്ചം ഉണ്ടാകും. അത് പരമാവധി പ്രയോജനപ്പെടുത്തുന്നതാണ് നല്ലത്.
Content Highlights: Antarctica | Snow | Manorama