ADVERTISEMENT

ബ്രിട്ടനിലെ ഏറ്റവും ഐക്കോണിക് ആയ ചരിത്രനിർമിതികളിലൊന്നാണ് ടവർ ഓഫ് ലണ്ടൻ. ബ്രിട്ടന്റെ തലസ്ഥാനമായ ലണ്ടൻ നഗരത്തിൽ തെംസ് നദിയുടെ വടക്കൻ തീരത്ത് ഈ കോട്ട തലയുയർത്തി നിൽക്കുന്നു. ചരിത്രവും വിശ്വാസങ്ങളും പേറി.

ലണ്ടൻ ടവറിൽ ഒരുകൂട്ടം കാക്കകൾ താമസിക്കുന്നുണ്ട്. ഇവയുമായി ബന്ധപ്പെട്ട് ചില വിചിത്രവിശ്വാസങ്ങളുമുണ്ട്. ബ്രിട്ടിഷ് രാജകുടുംബാംഗങ്ങളിൽ പോലും ഈ വിശ്വാസം പിടിമുറുക്കിയിട്ടുണ്ടെന്നതാണ് വസ്തുത. ഏതെങ്കിലും കാലത്ത് ഈ കാക്കകൾ കോട്ട വിട്ടുപോയാൽ ടവർ ഓഫ് ലണ്ടൻ കോട്ട തകർന്നുവീഴുമെന്നും ബ്രിട്ടന്റെ ആധിപത്യത്തിന് അവസാനമാകുമെന്നുമായിരുന്നു പഴയകാലത്തെ വിശ്വാസം.

ബ്രിട്ടനിലെ മധ്യകാലഘട്ടത്തിലെ രാജാവായ ചാൾസ് രണ്ടാമൻ  ഈ കാക്കകളെ ലണ്ടൻ ടവറിൽ നിന്ന് ഒഴിപ്പിക്കാൻ ശ്രമിച്ചിരുന്നു. ഈ കാക്കകളുടെ കരച്ചിൽ ശല്യമാകുന്നെന്ന പരാതിയെത്തുടർന്നായിരുന്നു ഇത്. എന്നാൽ അദ്ദേഹത്തിന്റെ സഭാംഗങ്ങൾ അതിനു സമ്മതിച്ചില്ല. അന്നു മുതൽക്കാണ് കാക്കകളെക്കുറിച്ചുള്ള ഈ വിശ്വാസം ഉറച്ചത്.

ഫയൽചിത്രം.

ലണ്ടൻ ടവറിന്റെ കാവൽക്കാർക്കാണ് കാക്കകളുടെ പരിപാലനത്തിന്റെ ചുമതല. ഇറച്ചിയും ബിസ്‌ക്കറ്റുകളും ഇവയ്ക്ക് ഭക്ഷണമായി കാവൽക്കാർ നൽകും. ഈ കാക്കകൾക്ക് പേരുകളുമുണ്ട്. റെക്‌സ്, ജൂബിലി, ഹാരിസ്, പോപ്പി, ജോർജി, എഡ്ഗാർ, ബ്രാൻവെൻ തുടങ്ങിയവയാണ് കോട്ടയിൽ ഇപ്പോഴുള്ള ചില കാക്കകളുടെ പേരുകൾ. ഈ കാക്കകളുടെ മേൽനോട്ടത്തിനും പരിപാലനത്തിനുമായി റാവൻമാസ്റ്റർ എന്ന തസ്തികയിൽ ഒരാളെ നിയമിച്ചിട്ടുമുണ്ട്.

ഈ കാക്കകൾക്ക് കൃത്യമായ ഇടവേളകളിൽ വൈദ്യപരിശോധനയുമുണ്ട്. ഇടയ്ക്കിടയ്ക്ക് ഇവയെ പുറത്തുകൊണ്ടുപോകാറുമുണ്ട്.

Content Highlights: London | Crow | Manorama

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com