ADVERTISEMENT

കടുത്ത ഭൂചലനമുണ്ടായിരിക്കുകയാണ് വടക്കേ ആഫ്രിക്കൻ രാജ്യമായ മൊറോക്കോയിൽ. ചരിത്രനഗരമായ മാരിക്കേഷിൽ വൻ തകർച്ചയാണുണ്ടായത്. മരണം ആയിരം കടന്നിരിക്കുന്നു.

മൊറോക്കോയുടെ ചരിത്രത്തിൽ നിരവധിത്തവണ ഭൂചലനങ്ങളുണ്ടായിട്ടുണ്ട്. എന്നാൽ ഇക്കൂട്ടത്തിൽ ഏറ്റവും തീവ്രം 1960ലെ അഗാദിർ ഭൂചലനമാണ്. പന്ത്രണ്ടായിരം മുതൽ പതിനയ്യായിരം വരെയാണ് ഈ ഭൂചലനത്തിലെ മരണസംഖ്യയായി അധികൃതർ കണക്കുകൂട്ടുന്നത്.

മൊറോക്കയിൽ അറ്റ്ലാന്റിക് സമുദ്രതീരത്ത് സ്ഥിതി ചെയ്യുന്ന തീരനഗരമാണ് അഗാദിർ. 1960 ഫെബ്രുവരി 29ന് രാത്രിയാണ് ദുരന്തം സംഭവിച്ചത്. വലിയ മരണസംഖ്യയ്ക്കു പുറമേ കാൽലക്ഷത്തോളം ആളുകൾക്ക് പരുക്കേറ്റു. മുപ്പത്തയ്യായിരത്തോളം ആളുകൾ വീടില്ലാത്തവരായി മാറി.

മൊറോക്കോയുടെ ചരിത്രത്തിലെ ഏറ്റവും തീവ്രമായ പ്രകൃതിദുരന്തമായാണ് അഗാദിർ ദുരന്തം കണക്കാക്കപ്പെടുന്നത്. മൊറോക്കോയിലൂടെ കടന്നുപോകുന്ന സൗത്ത് അറ്റ്ലസ് മലനിരകളിലുണ്ടായ കുഴപ്പമാണ് ഭൂചലനത്തിനു വഴിവച്ചത്. 15 സെക്കൻഡ് നീണ്ടുനിന്ന ദുരന്തത്തിന് 5.7 ആയിരുന്നു തീവ്രത. എന്നാൽ അഗാദിറിലെ നിലവാരമില്ലാത്ത കൺസ്ട്രക്ഷൻ രീതികളും മറ്റും ദുരന്തത്തിന്റെ ആക്കം കൂട്ടിയ 1945 മുതൽ 55 വരെയുള്ള കാലയളവിൽ അഗാദർ നഗരത്തിൽ വലിയ വികസനമുണ്ടായി. എന്നാൽ ഇതിന്റെ ഭാഗമായി ധാരാളം കെട്ടിടങ്ങൾ വൈദഗ്ധ്യമില്ലാത്ത തൊഴിലാളികളും മറ്റും പണിഞ്ഞു.

Read Also: പന്തെറിയാൻ മാത്രമല്ല, പാമ്പുപിടിക്കാനും അറിയാം; ഗ്ലെൻ മഗ്രോയുടെ ‘സ്നേക് ക്യാച്ച്’ വിഡിയോ വൈറൽ

അഗാദിർ ഭൂചലനം ഇന്നും മൊറോക്കോയുടെ മനസ്സിലെ നോവായിരുന്നു. ഓരോ വർഷവും ഇതിന്റെ അനുസ്മരണച്ചടങ്ങുകൾ നടത്താറുണ്ട്.

Content Highlights: Moroco | Earthquake | Disaster | Death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com