ADVERTISEMENT

ആഫ്രിക്കൻ രാജ്യമായ ലിബിയയിൽ ഡാനിയൽ ചുഴലിക്കാറ്റും അതിതീവ്രമഴയും മൂലമുണ്ടായ പ്രളയത്തിൽ 2000ത്തിലധികം പേർ മരിച്ചതായി റിപ്പോർട്ട്. ഡെർന നഗരത്തെയാണ് ദുരിതം ഏറെ ബാധിച്ചത്. കനത്ത മഴയിൽ 2 അണക്കെട്ടുകൾ തകര്‍ന്നതാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത്. പ്രളയത്തിൽ നഗരം ഒലിച്ചുപോവുകയായിരുന്നു. ഡെർനയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചതായി ലിബിയ പ്രധാനമന്ത്രി ഒസാമ ഹമദ് അറിയിച്ചു.  നഗരത്തിൽ വെള്ളം ഒഴുകിയെത്തുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

Read Also: ഭൂമിക്ക് പുറത്ത് 2 വിടവുണ്ടാക്കിയ മഹാഭൂകമ്പങ്ങൾ; കുലുങ്ങാതെ ഇർസിൻ: ഇപ്പോൾ ആക്രമിച്ചത് മൊറോക്കോയെ

കിഴക്കൻ പട്ടണമായ ബയ്ദ, വടക്ക് കിഴക്കൻ ലിബിയയിലെ തീരദേശ മേഖലയായ സുസ എന്നിവിടങ്ങളിലും നിരവധി മരണങ്ങൾ റിപ്പോർട്ട് ചെയ്തതായി സർക്കാർ അധികൃതർ അറിയിച്ചു. ഡെർനയിൽ മാത്രം 5000ത്തിലധികം പേരെ കാണാതായെന്നും അവർക്കായുള്ള തിരച്ചിൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.

Content Highlights: Storm Daniel | Libia | Derna | Manorama News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com