ADVERTISEMENT

ലിബിയയിലെ പ്രളയത്തെ തുടർന്ന് 43,059 പേരെ മാറ്റിപാർപ്പിച്ചതായി ഇന്റർനാഷനൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ (IOM). കുടിവെള്ളക്ഷാമവും ഭക്ഷണമില്ലായ്മയും കണക്കിലെടുത്താണ് സൗകര്യപ്രദമായ ഇടത്ത് ആളുകളെ മാറ്റിപാർപ്പിച്ചത്.

സെപ്റ്റംബർ 10ന് ഡാനിയൽ എന്ന മെഡിറ്ററേനിയൻ കൊടുങ്കാറ്റ് ആഞ്ഞടിച്ചതിനെത്തുടർന്ന് രണ്ട് പഴയ അണക്കെട്ടുകള്‍ തകരുകയും സുനാമി പോലെ നഗരത്തിലേക്ക് വെള്ളം ഇരച്ചുകയറുകയുമായിരുന്നു. 

ഔദ്യോഗിക കണക്കനുസരിച്ച് 3,300 പേർ മരിച്ചു. എന്നാൽ പ്രളയത്തിൽ മെഡിറ്ററേനിയൻ കടലിലേക്ക് ഒഴുകിപ്പോയവരെ കൂടി ഉൾപ്പെടുത്തിയാൽ മരണസംഖ്യ കൂടുമെന്ന് ഒൗദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കുന്നു. പതിനായിരത്തിലധികം പേരെയാണ് കാണാതായിരിക്കുന്നത്. ഇവർക്കായുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്.

Content Highlights: Libya Flood | Disaster | Migration 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com