കാലവർഷം പിൻവാങ്ങൽ ആരംഭിച്ചു; പ്രഖ്യാപനം മൂന്ന് മാനദണ്ഡങ്ങൾ അനുസരിച്ച്: കേരളത്തിൽ മഴ തുടരും
Mail This Article
തെക്ക് പടിഞ്ഞാറൻ രാജസ്ഥാനിൽ നിന്ന് കാലവർഷം പിൻവാങ്ങി. സാധാരണയിൽ ( സെപ്റ്റംബർ 17) നിന്ന് 8 ദിവസം വൈകിയാണ് ഇത്തവണ പിൻവാങ്ങൽ ആരംഭിച്ചത്. തെക്ക് പടിഞ്ഞാറൻ രാജസ്ഥാന് മുകളിൽ രൂപപ്പെട്ട അതിമർദ മേഖല, കഴിഞ്ഞ 5 ദിവസമായി തുടരുന്ന വരണ്ട അന്തരീക്ഷ സ്ഥിതി, ഉപഗ്രഹം ചിത്രങ്ങൾ നൽകുന്ന വരണ്ട അന്തരീക്ഷ സ്ഥിതി എന്നീ മാനദണ്ഡങ്ങൾ അനുസരിച്ചാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പിൻവാങ്ങൽ പ്രഖ്യാപിച്ചത്.
കേരളത്തിൽ ഇനിയുള്ള ദിവസവും മഴ തുടരാൻ സാധ്യതയുണ്ട്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും മഴ മുന്നറിയിപ്പ് ഇല്ലെങ്കിലും ബുധനാഴ്ച മുതല്‍ വീണ്ടും മഴ സജീവമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍. ബുധനാഴ്ച ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴ പ്രതീക്ഷിക്കുന്നത്.
വ്യാഴാഴ്ച ഏഴ് ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Content Highlights: Kerala Monsoon | Rain Updates | Climate