കടൽകടന്നെത്തിയ ദുരന്തം, ഹൂഗ്ലി കരകവിഞ്ഞു! മരിച്ചത് അറുപതിനായിരത്തിലേറെ പേർ
Mail This Article
159 വർഷം മുൻപ് ഇതുപോലൊരു ഒക്ടോബർ 5, കൊൽക്കത്ത നഗരത്തിന്റെ ദുരന്തദിനമായിരുന്നു. 1864 കൽക്കട്ട സൈക്ലോൺ എന്നറിയപ്പെടുന്ന ഒരു വമ്പൻ ചുഴലിക്കാറ്റ് നഗരത്തിൽ വീശിയടിച്ചു. അറുപതിനായിരത്തിലധികം ആളുകളാണ് ഈ ദുരന്തത്തിൽ കൊല്ലപ്പെട്ടത്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ഈ ചുഴലിക്കാറ്റ് ബംഗാൾ തീരം പിന്നിട്ട് ഹൂഗ്ലി നദിയുടെ തെക്കുവശത്തേക്കാണ് എത്തിയത്. ഈ ദുരന്തത്തിന്റെ ഭൂരിഭാഗം മരണങ്ങളും സംഭവിച്ചത് മുങ്ങിമരണങ്ങൾ മൂലവും പ്രളയം മൂലമുണ്ടായ അസുഖങ്ങൾ മൂലവുമാണ്.
ഹൂഗ്ലി നദി കരകവിഞ്ഞൊഴുകി നഗര, ഗ്രാമപ്രദേശങ്ങൾ വെള്ളത്തിനടിയിലായി. നഗരത്തിലെ പല മേഖലകളും ഹാർബറുകളുമൊക്കെ പുനർനിർമിക്കേണ്ടിവന്നു.
ഒക്ടോബർ 2ന് ആൻഡമാൻ ദ്വീപിനു പടിഞ്ഞാറായാണ് ഈ ചുഴലിക്കാറ്റ് ആദ്യം കണ്ടത്. അന്നു ബംഗാൾ ഉൾക്കടലിലൂടെ യാത്ര ചെയ്തിരുന്ന മൊണീക്ക, കോൺഫ്‌ലിക്ട് തുടങ്ങിയ കപ്പലുകൾ ഈ ചുഴലിക്കാറ്റിനെപ്പറ്റി തെളിവുകൾ നൽകി.
ഒക്ടോബർ നാലുമുതൽ മഴതുടങ്ങിയെങ്കിലും വൈകാതെ ഇതു ശമിച്ചു. എന്നാൽ ശക്തമായ കാറ്റു നിലനിന്നു. 169 കിലോമീറ്റർ അകലെയുുള്ള ധാക്ക നഗരത്തിലും അസമിലുമൊക്കെ ഊ ചുഴലിക്കാറ്റിന പ്രത്യാഘാതമായുള്ള കാലാവസ്ഥാ മാറ്റങ്ങൾ ദർശിക്കപ്പെട്ടിരുന്നു. ഖെജൂരി, ഹിജ്‌ലി തുടങ്ങിയ തുറമുഖങ്ങൾ നശിക്കുകയും കപ്പലുകൾ ബംഗാൾ ഉൾക്കടലിൽ മുങ്ങുകയും ചെയ്തു. കോളറ, ഡിസൻട്രി, വസൂരി പോലുള്ള രോഗങ്ങൾ പ്രളയത്തിനു ശേഷം തീവ്രമായി. ഒട്ടേറെപേർക്ക് ഈ രോഗങ്ങൾ ബാധിച്ചു.
Content Highlights: Hooghly | Flood | Climate