വന്യജീവി വാരാഘോഷ മൊബൈൽ ഫൊട്ടോഗ്രഫി മത്സരം; ആൽവിനും അനിരുദ്ധും വിജയികൾ
Mail This Article
×
വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി, കേരള വനം വന്യജീവി വകുപ്പിന്റെയും മറയൂർ ചന്ദന ഡിവിഷന്റെയും നേതൃത്വത്തിൽ നടന്ന മൊബൈൽ ഫോട്ടോഗ്രാഫി മത്സരത്തിൽ തൊടുപുഴയിലെ മാധ്യമപ്രവർത്തകനായ ആൽവിൻ തോമസിന് ഒന്നാം സ്ഥാനം. പൊതുവിഭാഗത്തിൽ മത്സരിച്ച 99 പേരിൽ നിന്നാണ് ആൽവിനെ തിരഞ്ഞെടുത്തത്. ഇടുക്കി ജില്ലയിൽ നിന്നുള്ളവരാണ് മത്സരത്തിൽ പങ്കെടുത്തത്. പൈനാവ് പുന്നക്കൽ വീട്ടിൽ ലോലിറ്റ് ജെ. പുന്നക്കൽ രണ്ടാം സ്ഥാനവും പാറത്തോട് കടുവ പ്ലാക്കൽ സൗമ്യ ഉണ്ണി മൂന്നാം സ്ഥാനവും നേടി.
ജീവനക്കാരുടെ വിഭാഗത്തിൽ എം. അനിരുദ്ധിനാണ് ഒന്നാം സ്ഥാനം. 86 പേരാണ് ഈ വിഭാഗത്തിൽ പങ്കെടുത്തത്. രണ്ടാം സ്ഥാനം അനന്തു വി. കൃഷ്ണനും സന്തോഷ് അച്ചു മൂന്നാം സ്ഥാനവും നേടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.