ADVERTISEMENT

സമുദ്രത്തിന്റെ അടിത്തട്ടിൽ മാത്രം കണ്ടുവരുന്ന അപൂർവമത്സ്യമായ ലെപ്പഡ് ടോബി പഫർ മത്സ്യത്തെ ഓസ്ട്രേലിയൻ തീരത്ത് ആദ്യമായി കണ്ടെത്തി. കോറൽ സീ മറൈൻ പാർക്കിൽ നീന്തുകയായിരുന്ന മുങ്ങൽവിദഗ്ധനാണ് ഈ മത്സ്യയിനത്തെ കണ്ടെത്തിയത്. ഇന്തൊനീഷ്യ, ഫിലിപ്പൈൻസ്, ഗുവാം, മൈക്രോനീഷ്യ എന്നിവങ്ങളിലെ സമുദ്രാന്തർഭാഗങ്ങളിലാണ് ഇവയെ കൂടുതൽ കാണുക.

Leopard Toby Puffer (Photo: Twitter/ @AW_SanDiego)
Leopard Toby Puffer (Photo: Twitter/ @AW_SanDiego)

ശരീരത്തിൽ നിറയെ പുള്ളികളുള്ള വെളുത്ത മത്സ്യമാണ് ടോബി പഫർ. ആയിരത്തിലധികം തവണ ആഴക്കടലിൽ നീന്തിയിട്ടുണ്ടെങ്കിലും ഈ മത്സ്യത്തെ ആദ്യമായാണ് കാണുന്നതെന്ന് നീന്തൽ വിദഗ്ധർ പറഞ്ഞു. കാന്തിഗാസ്റ്റർ ജനുസ്സിൽപ്പെട്ടവയാണ് ഇവ. കണവ, ചെറിയ ഇനം കക്കകൾ, ചെമ്മീൻ  എന്നിവയാണ് ഇവയുടെ ഇഷ്ടഭക്ഷണങ്ങൾ. അക്വേറിയം വ്യാപാരത്തിൽ ടോബികൾ ഇടംപിടിച്ചിട്ടുണ്ട്.

English Summary:

Rare Leopard Toby Puffer fish spotted off Australian coast for the first time

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com