ADVERTISEMENT

ഉടുമ്പുകൾ നമ്മുടെ നാട്ടിലുമുണ്ട്. മോണിറ്റർ ലിസാഡ് എന്ന ജനുസ്സിൽ ഉൾപ്പെട്ട ഉടുമ്പ് ഒരു വലിയ പല്ലിയാണ്. മോണിറ്റർ ലിസാഡ് വിഭാഗത്തിൽ ഒട്ടേറെ പല്ലികളുണ്ട്. നിലവിൽ ലോകത്തെ ഏറ്റവും വലിയ പല്ലിയായ കൊമോഡോ ഡ്രാഗണും ഇതിൽ ഉൾപ്പെടും. ഇത്തരം വമ്പൻ പല്ലികളിൽ വളരെ കൗതുകകരമാണ് ബോർണിയോയിലെ ഒരുകൂട്ടം മോണിറ്റർ ലിസാഡുകൾ. ലന്താനോട്ടസ് ബോർണീൻസിസ് എന്നു ശാസ്ത്രീയനാമമുള്ള ഇവയ്ക്ക് ചെവികളില്ല. ഇന്തൊനീഷ്യയുടെ ഭാഗമാണ് ബോർണിയോ.

ലന്താനോട്ടിഡേ എന്ന ജന്തുകുടുംബത്തിലെ ഒരേയൊരു അംഗമാണ് ഈ പല്ലി. ഒന്നരയടിയിലധികം നീളത്തിൽ വളരുന്ന ഇവയ്ക്ക് മെലിഞ്ഞ ശരീരമാണ്. ചെറിയ വിരലുകളും വാലും ഇവയ്ക്കുണ്ട്. ഈ ദുരൂഹമായ പല്ലികളെക്കുറിച്ച് ശാസ്ത്രജ്ഞർക്ക് വലിയ അറിവൊന്നുമില്ല. ബ്രൗൺ നിറമുള്ള ഇവയെപ്പറ്റി ആദ്യമായി രേഖപ്പെടുത്തിയത് ഓസ്ട്രിയൻ സുവോളജിസ്റ്റായ ഫ്രാൻസ് സ്‌റ്റെയ്ൻഡാക്ക്നറാണ് ആദ്യമായി വിശദീകരിച്ചത്.

മോണിറ്റർ ലിസാഡ് (Photo: Twitter/@Thecommander236)
മോണിറ്റർ ലിസാഡ് (Photo: Twitter/@Thecommander236)

പകൽസമയം പൊന്തക്കാട്ടിലും പാറയ്ക്കടിയിലും ഒളിച്ചിരിക്കുന്ന ഈ പല്ലികൾ രാത്രിയാണ് ഇരതേടിയിറങ്ങുന്നത്. വെള്ളത്തിൽനിന്നും കരയിൽനിന്നും ഇവ ഇരപിടിക്കും. ചെളിപ്രദേശത്തുള്ളതിനാൽ ഇവയുടെ ശരീരത്തിൽ ചെളിപുതഞ്ഞിരിക്കും. ഇതുകാരണം മറ്റുള്ള ജീവികളിൽ നിന്ന് പതുങ്ങിയിരിക്കാൻ (കാമഫ്‌ളാഷ്) ഇവയ്ക്കു സാധിക്കുന്നു.

വെള്ളപ്പൊക്കവും നദിയിൽ ഒഴുക്കുമൊക്കെ സംഭവിക്കുമ്പോൾ ഒഴുകിപ്പോകാതെയിരിക്കാൻ ഇവയുടെ വാലുകൾ ഇവയ്ക്കു സഹായമേകുന്നു. വാലുകൾ പാറകളിലോ മരക്കമ്പുകളിലോ ചുറ്റിപ്പിടിച്ചാണ് ഇവ ഒഴുക്കിനെ പ്രതിരോധിക്കുന്നത്.

ലന്താനോട്ടസ് ബോർണീൻസിസ് (Photo: Twitter/Good News From Indonesia)
ലന്താനോട്ടസ് ബോർണീൻസിസ് (Photo: Twitter/Good News From Indonesia)

പാമ്പുകളെപ്പോലെ പുറംകാഴ്ചയിൽ തോന്നിപ്പിക്കുന്നതിനാൽ ഇവ പാമ്പുകൾക്കും പല്ലികൾക്കും ഇടയിലുള്ള ജീവികളാണെന്ന് ശാസ്ത്രജ്ഞർ വിശ്വസിച്ചിരുന്നു. എന്നാൽ ഈ ധാരണ തെറ്റാണെന്ന് പിന്നീട് തെളിഞ്ഞു. ബോർണിയോയിൽ മാത്രമാണ് ഇവ കാണപ്പെടുന്നത്, വനനശീകരണവും വിനോദമൃഗ മാഫിയയുടെ വേട്ടയും ഇവയുടെ എണ്ണത്തിൽ കുറവു വരുത്തുന്നുണ്ട്. 

English Summary:

Unveiling the Secrets of Borneo's Extraordinary Monitor Lizards, Including the Largest Lizard on Earth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com