ബീച്ചിൽ കളിച്ചും കാറ്റുംകൊണ്ടും ആളുകൾ; കൂറ്റൻ തിരമാലയെത്തി, മറിച്ചിട്ടു– വിഡിയോ
Mail This Article
കാലാവസ്ഥാ വ്യതിയാനം കാരണം നിരവധി പാരിസ്ഥിതിക പ്രശ്നങ്ങൾ ഉയരുന്നുണ്ട്. പൊടിക്കാറ്റ്, പേമാരി, പ്രളയം എന്നിങ്ങനെ പലരൂപത്തിലാണ് പ്രകൃതിയുടെ പരീക്ഷണങ്ങൾ. സാധാരണ രീതികളിലുണ്ടാകുന്ന അട്ടിമറി മനുഷ്യരെ പ്രതിസന്ധിയിലാക്കുന്നു. കഴിഞ്ഞ ദിവസം ബ്രസീലിലെ റിയോ ഡി ജനീറോയിലെ ബീച്ചിൽ ഇതുവരെ കാണാത്ത പ്രതിസന്ധിയുണ്ടായി. തീരത്ത് കാറ്റുകൊള്ളാനിരുന്നവരെ കൂറ്റൻതിരമാല മറിച്ചിടുകയായിരുന്നു.
നവംബർ 5 ഞായറാഴ്ചയാണ് സംഭവം. ചിലർ തിരമാലകൾക്കൊപ്പം കളിക്കുന്നു, ചിലർ കുടയ്ക്കു കീഴിൽ കസേരയിൽ ഇരുന്ന് കാറ്റ് കൊള്ളുകയായിരുന്നു. പെട്ടെന്നാണ് കൂറ്റൻ തിരമാല അടിച്ചുകയറിയത്. അതിശക്തമായി വന്ന തിരമാലയിൽ ഒട്ടുമിക്കയാളുകളും വീണു. കസേരയും കുടയുമൊക്കെ വെള്ളത്തിൽ ഒഴുകിപ്പോയി. ചിലർ പരസ്പരം പിടിച്ചുനിന്നതിനാൽ സുരക്ഷിതരായി.
അപ്രതീക്ഷിതമായി കടൽത്തീരത്ത് നിന്ന് ഉയരുന്ന തീരദേശ തിരമാലകളെ റൂജ് അല്ലെങ്കിൽ സ്നീക്കർ തിരമാലകൾ എന്നാണ് പറയുന്നത്. ഇത്തരം തിരമാലകളിൽ ചിലതിന് 150 അടിയോളം ഉയരം ഉണ്ടാകും. വ്യാപകനാശനഷ്ടം സൃഷ്ടിക്കാൻ ഇവയ്ക്കാകും.