ADVERTISEMENT

വീട്ടിൽ കുട്ടികളുണ്ടെങ്കിലും അവർക്കൊപ്പമായിരിക്കും ഒട്ടുമിക്ക അരുമകളും. പിഞ്ചുകുഞ്ഞ് ആണെങ്കിൽ അതനുസരിച്ച് നിൽക്കാൻ മൃഗങ്ങൾക്കറിയാം. സാധാരണ പൂച്ചയും നായ്ക്കുട്ടികളുമാണ് കുഞ്ഞുങ്ങളുടെ കൂട്ടുകാർ. എന്നാൽ ഇവിടെ ഒരു കുരങ്ങനാണ് കുട്ടിയുടെ ഉറ്റചങ്ങാതി. പച്ചക്കറി വാങ്ങാൻ കുട്ടിക്കൊപ്പം പോയ കുരങ്ങന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. 1.2 കോടിയിലധികം ആളുകളാണ് വിഡിയോ കണ്ടത്.

തലയിൽ തൊപ്പിയും വച്ച് എത്തിയ കുട്ടിക്കൊപ്പം ബനിയനും നിക്കറും ഇട്ട കുട്ടിക്കുരങ്ങനും ഉണ്ടായിരുന്നു. പച്ചക്കറി കടയിലെത്തിയ കുട്ടിയുടെ കൈയിൽ വിൽപ്പനക്കാരി കവർ കൈമാറി. ഉടൻതന്നെ കുരങ്ങൻ തന്റെ കൈയിലുണ്ടായിരുന്ന പണം  വിൽപ്പനക്കാരിക്ക് നൽകുകയായിരുന്നു. പിന്നീട് കുട്ടിയുടെ കൈയിൽപിടിച്ച് വലിച്ചുകൊണ്ടുപോകുന്നതും കാണാം. കുരങ്ങന്റെ പ്രവൃത്തികളെ കടക്കാരും ആളുകളും അദ്ഭുതത്തോടെയാണ് കണ്ടത്.

English Summary:

Viral Monkey Companion: See How This Primate Befriends a Toddler on a Vegetable Run

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com