ADVERTISEMENT

ചുമരുകളിലും മരച്ചില്ലകളിലും വലകെട്ടി ഇരപിടിക്കുന്ന ചിലന്തികളെ കണ്ടിട്ടുണ്ടാകും. എന്നാൽ മണ്ണിനടിയിൽ സ്വയം മറഞ്ഞിരുന്ന് ഇരപിടിക്കുന്ന ഒരുവിഭാഗം ചിലന്തികളുണ്ട്. സാൻഡ് സ്പൈഡർ! ലോകത്ത് ഏറ്റവും കൂടുതൽ വിഷമുള്ള ചിലന്തിയാണിത്. ക്രാബ് സ്പൈഡർ എന്ന പേരിലും അറിയപ്പെടുന്ന ഈ ചിലന്തിയുടെ വേട്ടയാടൽ രീതിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.

കാലുകൾ കൊണ്ട് വളരെ വേഗത്തിൽ മണൽനീക്കി കുഴിയുണ്ടാക്കുന്നു. തന്റെ ശരീരം പതിഞ്ഞുകിടക്കാൻ പാകത്തിന് കുഴിയെടുത്ത ശേഷം അതിലേക്ക് കിടക്കുന്നു. പിന്നീട് തന്റെ കാലുകൾ കൊണ്ട് ശരീരം മുഴുവൻ മണൽവാരിയിടുന്നു. മറയത്തക്ക രീതിയിൽ കിടന്ന് ഇരയ്ക്കായി കാത്തിരിക്കും. മറ്റ് ചിലന്തികളെ അപേക്ഷിച്ച് ആറ് കണ്ണുകൾ സാൻഡ് സ്പൈഡറിനുണ്ട്. ഇരകൾ സമീപത്തുകൂടി പോയാൽ അതിവേഗത്തിൽ ഇവ ആക്രമിച്ചു കീഴ്പ്പെടുത്തും.

സാൻഡ് സ്പൈഡറിന്റെ ശരീരത്തിൽ മാരകമായ ഡെർമോനെക്രോറ്റിക് വിഷമുണ്ട്. ഇവയുടെ കടിയേറ്റവർ കൃത്യസമയത്ത് ചികിത്സ തേടിയില്ലെങ്കില്‍ മനുഷ്യജീവന് തന്നെ ആപത്താകും. നമീബിയയിലും ദക്ഷിണാഫ്രിക്കയിലുമാണ് ഇവയെ കൂടുതൽ കാണുന്നത്. 0.6 ഇഞ്ച് വലുപ്പമുള്ള ശരീരമാണ്. കാലുകൾ 2 ഇഞ്ച് വരെ വീതിയുണ്ട്.

English Summary:

Deadliest Spider on Earth: Sand Spider's Unique Hunting Method Goes Viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com