കോളജ് വിദ്യാർഥിക്ക് സ്രാവിന്റെ ആക്രമണം, ഒരു കാൽ നഷ്ടമായി: ഭയാനക ദൃശ്യങ്ങൾ പങ്കുവച്ചു
Mail This Article
ഓസ്ട്രേലിയയിലെ ക്വീൻസ്‌ലാന്റ് തീരത്ത് സ്നോർക്കലിങിനിടെ വിദ്യാർഥിയെ സ്രാവ് ആക്രമിച്ചു. 20കാരനായ ഇറ്റാലിയൻ കോളജ് വിദ്യാർഥിനി മാരിയോട്ടിയാണ് ആക്രമണത്തിനിരയായത്. സംഭവത്തിന്റെ വിഡിയോ യുവാവ് പകര്‍ത്തിയിരുന്നു.
സ്നോർക്കലിങ്ങിനായി മാരിയോട്ടി കടലിൽ ഇറങ്ങിയപ്പോൾ കാലിൽ എന്തോ കടിച്ചതായി തോന്നി. ശക്തമായ വേദനയും അനുഭവപ്പെട്ടു തുടങ്ങി. ധൈര്യം കൈവിടാതെ യുവാവ് മൊബൈലിൽ ദൃശ്യങ്ങൾ പകർത്തുകയും സ്രാവിൽനിന്നും രക്ഷപ്പെടുകയും ചെയ്തു. ‘ലോകത്തോട് വിടപറയുമെന്നാണ് കരുതിയത്, ആ രാക്ഷസനെ ഒരിക്കലും അതിജീവിക്കുമെന്ന് കരുതിയില്ല’– മാരിയോട്ടി വിഡിയോയ്ക്കൊപ്പം കുറിച്ചു.
സ്രാവ് എട്ടോളം തവണയാണ് മാരിയോട്ടിന്റെ കാലിൽ കടിച്ചത്. അവസാന കടിയും കഴിഞ്ഞാണ് യുവാവ് വിഡിയോ പകർത്താൻ തുടങ്ങിയത്. ഒരുപാട് രക്തവും ഒരു കാലും നഷ്ടമായെന്ന് മാരിയോട്ടി വ്യക്തമാക്കി. ഇത്രയും വലിയ ആക്രമണത്തിൽ ജീവൻ തിരിച്ചുകിട്ടുക തന്നെ ഭാഗ്യമാണെന്നും ജീവിതം മുന്നോട്ടുപോകട്ടെയെന്നും ചിലർ ആശംസിച്ചു. ആക്രമണത്തിനുപിന്നാലെ തീരംചേർന്ന വെള്ളത്തിൽ രക്തം കലരുന്നത് വിഡിയോയിൽ വ്യക്തമാണ്.