ദാ, കാണുന്നതാണ് മനുഷ്യർ: 7 മാസം പ്രായമുള്ള ഇരട്ട കടുവക്കുട്ടികൾ കൂട്ടിൽനിന്നും ആദ്യമായി പുറത്തിറങ്ങി
Mail This Article
ഡൽഹി ദേശീയ സുവോളജിക്കൽ പാർക്കിൽ പിറന്ന ഇരട്ട കടുവക്കുട്ടികളായ ധത്രിയും ധൈര്യയും അമ്മ സിദ്ധിക്കൊപ്പം കൂട്ടിൽ നിന്നു പുറത്തിറങ്ങി. വ്യാഴാഴ്ച രാവിലെ 10.30യോടെയാണ് 7 മാസം പ്രായമുള്ള റോയൽ ബംഗാൾ കടുവക്കുട്ടികള്‍ സന്ദർശകർക്കു മുന്നിൽ എത്തിയത്. കൂട്ടിൽ പുറത്തെത്തിയപ്പോൾ എല്ലാം വീക്ഷിക്കുകയാണ് ഇരുവരും ആദ്യം ചെയ്തത്. പിന്നീട് ആ ഭൂപ്രകൃതിയെയും ആവേശകരമായ സന്ദർശകരുടെ സാന്നിധ്യവും അവർക്ക് പരിചിതമായി.
മണിക്കൂറുകൾ മാത്രം സന്ദർശനം അനുവദിച്ചശേഷം അവരെ കൂട്ടിലേക്ക് മാറ്റി. ശനിയാഴ്ച ഇവയെ വീണ്ടും പുറത്തെത്തിക്കും. ക്രമേണ സന്ദർശന സമയം കൂട്ടുകയും ജനുവരിയോടെ അവയെ പാർക്കിൽ സ്വതന്ത്രരാക്കുമെന്നും അധികൃതർ വ്യക്തമാക്കി.
മെയ് മാസത്തിലാണ് കരണിനും കടുവ സിദ്ധിക്കും ഇരട്ടക്കുഞ്ഞുങ്ങൾ ജനിച്ചത്. പെൺകുഞ്ഞിന് ധത്രിയെന്നും ആൺകുഞ്ഞിന് ധൈര്യ എന്നും പേരിട്ടു. ധത്രിയെന്നാൽ അമ്മയെന്നും ധൈര്യയെന്നാൽ ക്ഷമ എന്നുമാണ് അർഥമെന്ന് മൃഗശാല ഡയറക്ടർ ആകാൻഷ മഹാജൻ പറഞ്ഞു.