ADVERTISEMENT

മുംബൈ വിമാനത്താവളത്തിലെത്തിയ യുവാവിന്റെ ലഗേജ് ബാഗിൽ നിന്ന് അപൂർവയിനം പാമ്പുകളെ കണ്ടെത്തി. വ്യാഴാഴ്ച ബാങ്കോക്കിൽ നിന്നും മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരന്റെ ബാഗിൽ നിന്നാണ് ഇത് കണ്ടെത്തിയത്. യുവാവിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.

(Photo: X/@ANI)
(Photo: X/@ANI)

കേക്ക്, ബിസ്ക്കറ്റ് പാക്കറ്റുകളാണ് ബാഗില്‍ ഉണ്ടായിരുന്നത്. സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ അത് തുറന്നുപരിശോധിക്കാൻ തീരുമാനിച്ചു. പൊതി തുറന്നതും പാമ്പ് പുറത്തേക്ക് വന്നു. 9 ബാൾ പൈത്തണും 2 കോൺ പാമ്പുകളുമാണ് ബാഗിൽ ഉണ്ടായിരുന്നത്. 

English Summary:

Flight passenger held with smuggled snakes in Mumbai airport

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com