ADVERTISEMENT

വിയറ്റ്നാമിലെ ഭക്ഷണരീതികൾ അദ്ഭുതപ്പെടുത്തുന്നതും കൗതുകമുണർത്തുന്നതുമാണ്. മാംസാഹാരത്തിൽ പ്രിയപ്പെട്ട വിഭവം ഉണ്ടാക്കുന്നത് പൂച്ചകളെ ഉപയോഗിച്ചാണ്. അതിനായി വളർത്തുപൂച്ചകളെയടക്കം ആളുകൾ തട്ടിക്കൊണ്ടുപോയി ഭക്ഷണമാക്കാറുണ്ട്. അത്തരത്തിൽ ഇറച്ചിക്കായി നൂറിലധികം തട്ടിക്കൊണ്ടുപോയ റസ്റ്ററന്റ് ഇപ്പോൾ അടച്ചുപൂട്ടിയിരിക്കുകയാണ്. കടയുടമ തന്നെയാണ് പൂച്ചകളെ കൊന്ന കഥ പുറംലോകത്തെ അറിയിച്ചത്.

 (Photo: X/ @TarcisoRenova)
(Photo: X/ @TarcisoRenova)

ഇറച്ചി വിഭവങ്ങളും സൂപ്പും തയാറാക്കുന്നതിനാണ് പൂച്ചകളെ കൊന്നൊടുക്കിയത്. കഴുത്തറുത്ത് കൊല്ലുന്നതിൽ വിയോജിപ്പുള്ള ഇവർ പൂച്ചകളെ വെള്ളം നിറച്ച ബക്കറ്റിൽ മുക്കി കൊല്ലുകയാണ് ചെയ്തത്. കച്ചവടം നഷ്ടത്തിലേക്ക് പോകുന്നതു കണ്ടാണ് ഇത്തരത്തിൽ നടപടി സ്വീകരിച്ചതെന്നും ഇപ്പോൾ ഓർക്കുമ്പോൾ മാനസിക ബുദ്ധിമുട്ട് ഉണ്ടെന്നും കടയുടമ ഫാം ക്യോക് വ്യക്തമാക്കി.

 (Photo: X/ @TarcisoRenova)
(Photo: X/ @TarcisoRenova)

ഹ്യൂമൻ സൊസൈറ്റി ഇന്റർനാഷനലിന്റെ ഇടപെടലോടെയാണ് റസ്റ്ററന്റ് പൂട്ടാൻ ഉടമസ്ഥന്‍ തയാറായത്. അദ്ദേഹത്തിന് ഉപജീവനമാർഗമായി ഒരു പലചരക്ക് കട നൽകാൻ സംഘടന തയാറായി. ഡിസംബർ തുടക്കത്തിൽ തന്നെ റസ്റ്ററന്റ് പൂച്ചകളെ കൊല്ലുന്നത് നിർത്തിയിരുന്നു. പിടിച്ചുവച്ച 20 പൂച്ചകളെയും തുറന്നുവിട്ടത് മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇതിനുപിന്നാലെയാണ് റസ്റ്ററന്റ് അടച്ചുപൂട്ടിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com