ADVERTISEMENT

30 യാത്രക്കാരുമായി പറന്നെത്തിയ വിമാനം റൺവേയാണെന്നു കരുതി ലാൻഡ് ചെയ്തത് തണുത്തുറഞ്ഞ നദിയിൽ. പോളാർ എയർലൈൻസിന്റെ അന്റോനോവ് എഎൻ–24 ആർവി വിമാനമാണ് (ആര്‍എ–47821) കിഴക്കൻ റഷ്യയിലെ സിരിയങ്ക ഗ്രാമത്തിലൂടെ ഒഴുകുന്ന കോളിമ നദിയിൽ ലാൻഡ് ചെയ്തത്. അതിശൈത്യത്തിൽ തണുത്തുറഞ്ഞ നദിയുടെ ഉപരിതലത്തിലിറങ്ങിയ വിമാനത്തിൽനിന്ന് യാത്രക്കാർ പുറത്തിറങ്ങുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. വിമാനമിറങ്ങിക്കഴിഞ്ഞപ്പോഴാണ് ലാൻഡിങ് റൺവേയിലല്ലെന്നും നദിയിലാണെന്നും യാത്രക്കാരും ജീവനക്കാരും തിരിച്ചറിഞ്ഞത്. ഭയന്നുപോയ യാത്രക്കാർ മഞ്ഞിലൂടെ ശ്രദ്ധാപൂർവം കരയിലേക്കു നടക്കുന്നതു വിഡിയോയിൽ കാണാം.

നദിയിൽ ലാൻഡ് ചെയ്ത വിമാനം (photo: x/@AviationSafety)
നദിയിൽ ലാൻഡ് ചെയ്ത വിമാനം (photo: x/@AviationSafety)

ഡിസംബർ 28 നായിരുന്നു സംഭവം. കോളിമ നദിക്കു സമീപമുള്ള സിരിയങ്ക വിമാനത്താവളത്തിലാണ് വിമാനമിറങ്ങേണ്ടിയിരുന്നത്. കനത്ത മഞ്ഞുവീഴ്ചയിൽ മൂടിപ്പോയതിനാൽ പൈലറ്റിന് റൺവേ കാണാനായി‍ല്ല. റൺവേ അടയാളപ്പെടുത്തുന്ന ലൈറ്റും ഇല്ലായിരുന്നു. അതിനാൽ റൺ‌വേ തിരിച്ചറിയാനാവാതെ പൈലറ്റ് ലാൻഡ് ചെയ്യുകയായിരുന്നു.

  (photo: x/@AviationSafety)
(photo: x/@AviationSafety)

പൈലറ്റിന്റെ അശ്രദ്ധമൂലമാണ് ലാൻ‌ഡിങ്ങിലെ പിഴവെന്ന് സൈബീരിയൻ ഗതാഗത വകുപ്പ് അറിയിച്ചു. എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്നാണ് വിവരം.

English Summary:

Russian An-24 plane makes emergency landing on frozen lake

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com