ADVERTISEMENT

ജയ്പുരിലെ ഒരു ഹെറിറ്റേജ് ഹോട്ടലിൽ പുള്ളിപ്പുലി കയറിയത് ആളുകളെ പരിഭ്രാന്തരാക്കി. സമീപത്തെ വനമേഖലയിൽ നിന്നും എത്തിയ ആൺ പുള്ളിപ്പുലി ഹോട്ടലിലെ ആളൊഴിഞ്ഞ സ്റ്റാഫ് മുറിയിലേക്ക് കയറുകയായിരുന്നു. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമത്തിൽ വൈറലാണ്.

പുള്ളിപ്പുലിയെ ഹോട്ടലിൽ നിന്നും മാറ്റുന്ന വനംവകുപ്പ് ഉദ്യോഗസ്ഥർ (Photo: X/ @WildIndiaNews)
പുള്ളിപ്പുലിയെ ഹോട്ടലിൽ നിന്നും മാറ്റുന്ന വനംവകുപ്പ് ഉദ്യോഗസ്ഥർ (Photo: X/ @WildIndiaNews)

വ്യാഴാഴ്ച രാവിലെയാണ് സംഭവം. കനോട്ട ഫോർട്ട് എന്ന ഹെറിറ്റേജ് ഹോട്ടലിൽ നിരവധി വിദേശസഞ്ചാരികളും ഉണ്ടായിരുന്നു. പുള്ളിപ്പുലി സ്റ്റാഫ് റൂമിൽ കയറിയെന്ന് അറിഞ്ഞതോടെ ജീവനക്കാരും താമസക്കാരും സുരക്ഷിത സ്ഥാനത്ത് മാറി. സുരക്ഷാ ജീവനക്കാരനായ ഭിം സിങ് ഉടൻതന്നെ സ്റ്റാഫ് മുറിയുടെ വാതിൽ അടച്ച് ആക്രമണ സാധ്യത ഒഴിവാക്കി. പിന്നാലെ വനംവകുപ്പിനെ അറിയിക്കുകയും ചെയ്തു.

മുറിക്കകത്ത് കുടുങ്ങിയ പുള്ളിപ്പുലി അക്രമാസക്തനാവുകയും അവിടെയുണ്ടായിരുന്ന സാധനങ്ങളും ഉപകരണങ്ങളുമെല്ലാം നശിപ്പിക്കുകയും ചെയ്തു.  വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി കുറച്ചുസമയം കൊണ്ട് പുള്ളിപ്പുലിയെ പിടികൂടി. അപ്പോഴേക്കും പല വിദേശ സഞ്ചാരികളും ഹോട്ടൽ വിട്ടിരുന്നു.

English Summary:

Leopard strays into empty staff room of Jaipur heritage hotel, captured

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com