ADVERTISEMENT

എരുമയുടെ പുറത്തുകയറി നൃത്തം ചെയ്യുന്ന യുവതികളുടെ വിഡിയോയ്ക്ക് വിമർശനം. വൈറലാകാൻ വേണ്ടി മിണ്ടാപ്രാണികളെ ഉപദ്രവിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് മൃഗസ്നേഹികൾ വ്യക്തമാക്കി. പ്രിൻസ് ഓഫ് രാജസ്ഥാൻ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് വിഡിയോ പോസ്റ്റ് ചെയ്തത്. വിമർശനം കടുത്തതോടെ ഈ അക്കൗണ്ട് ഡിലീറ്റ് ചെയ്തു.    

മരത്തിൽ കെട്ടിയിട്ടിരിക്കുന്ന എരുമയുടെ പുറത്ത് കയറിയ യുവതികൾ ഹിന്ദിപാട്ടിന് തുള്ളുകയായിരുന്നു. ഒന്ന് അനങ്ങുക പോലും ചെയ്യാതെ എരുമ അവിടെ തന്നെ നിൽക്കുന്നത് വിഡിയോയിൽ കാണാം. ഒരു യുവതി ചെരുപ്പിട്ടാണ് എരുമയുടെ മുകളിൽനിന്ന് നൃത്തം ചെയ്യുന്നത്. തൊട്ടപ്പുറത്ത് കുഞ്ഞ് എരുമ ഇവരുടെ പ്രകടനം കണ്ടുനിൽക്കുന്നുണ്ട്. 

ഇത് മൃഗ പീഡനമാണെന്ന് വിഡിയോ കണ്ടവർ പറഞ്ഞു. രണ്ടാഴ്ച മുൻപ് പുറത്തുവിട്ട വിഡിയോ നിരവധി മാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു. പോസ്റ്റ് ചെയ്തയാൾ വിഡിയോ ഡിലീറ്റ് ചെതെങ്കിലും നിരവധിപ്പേർ ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ പുതുതായി പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com