ADVERTISEMENT

ആനക്കൂട്ടത്തിനൊപ്പം വെള്ളം കുടിക്കാൻ എത്തിയ കുട്ടിയാന പെട്ടെന്നാണ് വെള്ളത്തിൽ താഴ്ന്നത്. ചെളി നിറഞ്ഞതിനാൽ പുറത്തേക്ക് കടക്കാൻ ശ്രമിച്ചെങ്കിലും ആനക്കുട്ടിക്ക് കഴിഞ്ഞില്ല. ആഴത്തിലേക്ക് വീഴാൻ തുടങ്ങിയെന്ന് മനസ്സിലായതോടെ മുൻപിലുണ്ടായിരുന്ന ആനകൾ കുട്ടിയെ പുറത്തെടുക്കാൻ ശ്രമം തുടങ്ങി. സംഭവത്തിന്റെ ഗൗരവം മനസ്സിലായതോടെ മറ്റ് ആനകളും രക്ഷാപ്രവർത്തനത്തിനെത്തി.

തുമ്പിക്കൈ കൊണ്ട് കുട്ടിയാനയെ വലിച്ചെടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് ഒരാന ചെളിയിൽ ഇറങ്ങുകയും കുട്ടിയാനയെ കരയിലേക്ക് തള്ളിക്കൊണ്ടുവരികയുമായിരുന്നു. ശരീരം മുഴുവൻ ചെളിമൂടിയ നിലയിലായിരുന്നു കുട്ടിയാന. ഹണിമൂണിന് വന്യജീവി സങ്കേതത്തിലെത്തിയ ജോലാൻഡി ക്ലർക്ക് എന്ന യുവതിയാണ് ഈ വിഡിയോ പകർത്തിയത്.

English Summary:

Elephants Band Together to Save Baby from Muddy Peril

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com