കൈയിൽ കടിച്ച് പേടിപ്പിക്കാൻ നോക്കി, ആരും പേടിച്ചില്ല; നിരാശനായി കുരങ്ങൻ
![monkeys വിഡിയോയിൽ നിന്ന് (Photo: Instagram/strawberydatulayta)](https://img-mm.manoramaonline.com/content/dam/mm/mo/environment/environment-news/images/2024/1/31/monkeys.jpg?w=1120&h=583)
Mail This Article
വിനോദസഞ്ചാര കേന്ദ്രത്തിൽ പോയാൽ മൃഗങ്ങൾ, പക്ഷികൾ എന്നിവർക്കൊപ്പം അടുത്തിടപഴകാനും ചിത്രങ്ങൾ പകർത്താനും സഞ്ചാരികൾക്ക് അവസരം ഒരുക്കാറുണ്ട്. ചിലപ്പോൾ ഇവ ആക്രമിക്കുകയും ചെയ്യാറുണ്ട്. അത്തരത്തിൽ ആക്രമണത്തിന് മുതിർന്ന കുരങ്ങൻ പരാജയപ്പെട്ട് നിരാശനാകുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
മതിലിൽ വിശ്രമിക്കുകയായിരുന്ന കുരങ്ങന്റെ അടുത്തേക്ക് ഒരാൾ നിൽക്കുകയും ഫോട്ടോയ്ക്ക് പോസ് ചെയ്യുകയുമായിരുന്നു. ഇതിനിടയ്ക്ക് അയാളെയൊന്ന് പേടിപ്പിക്കാനായി കൈയിൽ പിടിച്ച് കടിക്കുന്നതുപോലെ അഭിനയിച്ചു. എന്നാൽ യുവാവ് ഒട്ടും പതറാതെ ക്യാമറയ്ക്ക് നേരെ ചിരിച്ചുകൊണ്ട് നിൽക്കുകയായിരുന്നു. കുരങ്ങൻ ഞെട്ടലോടെയാണ് ആ കാഴ്ച നോക്കിനിന്നത്.
പിന്നീട് മറ്റൊരാൾ ഫോട്ടോയ്ക്ക് പോസ് ചെയ്യാനെത്തി. അയാളോടും തന്റെ അടവ് പയറ്റിയെങ്കിലും പരാജയപ്പെട്ടു. ഇതോടെ നിരാശനായി തലകുനിച്ച് കിടന്ന കുരങ്ങനെ സഞ്ചാരി തലയിൽ തലോടി. നിമിഷനേരം കൊണ്ടാണ് വിഡിയോ ഇൻസ്റ്റഗ്രാമിൽ വൈറലായത്.