ADVERTISEMENT

കൃത്രിമ ചെടികൾ ഇന്നു ലോകമെമ്പാടും ഗാർഹിക അലങ്കാരത്തിനും മറ്റ് അലങ്കാരത്തിനും ഉപയോഗിക്കപ്പെടുന്നു. എന്നാൽ അലങ്കാരവസ്തു എന്ന നിലയ്ക്കപ്പുറം ഭാവിയിലെ ഊർജാവശ്യങ്ങൾക്കുള്ള ഒരു ഉപാധിയെന്ന നിലയിലും ഇവ മാറിയേക്കാം. കാറ്റിലും മഴയിൽനിന്നും വൈദ്യുതി ഉത്പാദിപ്പിക്കാൻ സാധ്യമാകുന്ന രീതിയിൽ നിർമിക്കപ്പെട്ട ഒരു കൃത്രിമച്ചെടി ശ്രദ്ധ നേടുന്നുണ്ട്. പല കാലാവസ്ഥകളിൽ ഉപയോഗിക്കാനായാണ് വിവിധ ഊർജശ്രോതസ്സുകൾ ഇവയ്ക്കു നൽകിയതെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ട്രൈബോ ഇലക്ട്രിക് നാനോ ജനറേറ്റർ, ഡ്രോപ്ലെറ്റ് ബേസ്ഡ് എനർജി ജനറേറ്റർ എന്നീ സംവിധാനങ്ങൾ ഇതിലുണ്ട്.

ട്രൈബോഇലക്ട്രിക് നാനോ ജനറേറ്ററുകൾക്ക് കാറ്റിന്‌റെ ഗതികോർജത്തിൽനിന്ന് (കൈനറ്റിക് എനർജി) വൈദ്യുതി ഉണ്ടാക്കാം. ഡ്രോപ്ലെറ്റ് ബേസ്ഡ് എനർജി ജനറേറ്ററുകൾക്ക് താഴേക്കു പതിക്കുന്ന മഴത്തുള്ളികളിൽ നിന്നും ഊർജോത്പാദനം സാധ്യമാണ്. ബീച്ചുകൾ, നഗരങ്ങൾ തൊട്ട് വീടുകളിൽ വരെ ഈ ചെടികൾ സ്ഥാപിക്കാം. ഈ ചെടികളുടെ കൃത്രിമ ഇലകളിൽ സെൻസറുകളും ഇലക്ട്രോഡുകളും സ്ഥാപിച്ചാണ് ഊർജോത്പാദനം. വീട്ടിലെ ലൈറ്റുകൾ പ്രവർത്തിപ്പിക്കുന്നത് തൊട്ട് അന്തരീക്ഷനില അളക്കുന്ന മാപിനികളുടെ ഊർജാവശ്യം നിർവഹിക്കാൻ വരെ ഈ കൃത്രിമച്ചെടികൾക്ക് നിലവിൽ സാധിക്കും.

ഡ്രോപ്ലെറ്റ് ബേസ്ഡ് എനർജി ജനറേറ്ററുകൾ വാട്ടർപ്രൂഫാണ്. ടെഫ്‌ലോൺ ഉപയോഗിച്ചാണ് ഇവയുടെ നിർമാണം. ഇവയിലെ ഇലക്ട്രോഡുകളിൽ വെള്ളത്തുള്ളികൾ വീഴുമ്പോഴും സഞ്ചരിക്കുമ്പോഴും ഊർജം ഉത്പാദിപ്പിക്കപ്പെടുന്നു. നിലവിൽ ട്രൈബോ ഇലക്ട്രിക് നാനോ ജനറേറ്ററുകൾക്ക് 252 വോൾട്ടും ഡ്രോപ്ലെറ്റ് ബേസ്ഡ് എനർജി ജനറേറ്ററുകൾക്ക് 113 വോൾട്ടും വൈദ്യുതി ഉത്പാദനം സാധ്യമാണ്.

English Summary:

The Future of Sustainable Energy in Home Decor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com