ADVERTISEMENT

മനുഷ്യസമൂഹത്തിൽ ദത്തെടുക്കൽ സാധാരണമായുണ്ട്. ഒരു കുട്ടിക്ക് രക്ഷകർത്വമേകുക എന്നത് പരിശുദ്ധവും ബഹുമാന്യവുമായ ഒരു കർമമായി മനുഷ്യസമൂഹം ചിന്തിക്കുന്നു.എന്നാൽ ജന്തുലോകത്ത് മനുഷ്യരല്ലാതെ വേറെയേതെങ്കിലും മൃഗങ്ങൾ ഇങ്ങനെ ദത്തെടുക്കലിൽ ഏർപ്പെടാറുണ്ടോ? ഉണ്ടെന്നാണ് ഉത്തരം.വളരെ അപൂർവമായി

കോംഗോയിലെ ലൂ സയന്‌റിഫിക് റിസർവിൽ നിന്ന് 2021ൽ ഒരു വാർത്ത പുറത്തു വന്നു. ഇവിടത്തെ അന്തേവാസികളായ രണ്ട് പെൺ ബൊനോബോ ആൾക്കുരങ്ങുകൾ തങ്ങളുടേതല്ലാത്ത, തങ്ങളുടെ ഗോത്രത്തിൽ പോലും പെടാത്ത രണ്ട് ആൾക്കുരങ്ങിൻ കുട്ടികളെ ദത്തെടുത്തു. ഗ്രേറ്റ് ഏപ്‌സ് എന്നറിയപ്പെടുന്ന ചിമ്പൻസികളും ഗൊറില്ലകളും ബൊനോബോകളും ഒറാങ്ങൂട്ടാനുകളും ഉൾപ്പെടുന്ന ആൾക്കുരങ്ങു വിഭാഗത്തിൽ ഇത്തരമൊരു ദത്തെടുക്കൽ ആദ്യമാണെന്ന് ശാസ്ത്ര ജേണലായ സയന്‌റിഫിക് റിപ്പോർട്ട് പറയുന്നു.

തെംബയും ആൽബർട്ടും (Photo:X/ @IamtheNell)
·
തെംബയും ആൽബർട്ടും (Photo:X/ @IamtheNell) ·

തൽക്കാലത്തേക്ക് മറ്റൊരു മൃഗത്തിന്റെ കുട്ടിക്ക് സംരക്ഷണം നൽകുന്ന അറ്റെന്റീവ് പേരന്റിങ് മനുഷ്യനല്ലാതെയുള്ള ജീവി വർഗങ്ങളിൽ കാണപ്പെടാറുണ്ട്. ഇതിന്റെ ഒരുപാട് സ്‌നേഹമൂറുന്ന ഉദാഹരണങ്ങളുമുണ്ടായിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിലെ ഷംവാരി വന്യജീവികേന്ദ്രത്തിൽ തെംബയെന്ന ആറുമാസം പ്രായമുള്ള ആനക്കുട്ടിയെ പരിപാലിച്ച ആൽബർട് എന്ന ചെമ്മരിയാട്, കെനിയയിൽ, സൂനാമിക്കു ശേഷം അനാഥനായി മാറിയ ഓവൻ എന്ന ഹിപ്പോ കുട്ടിക്ക് സംരക്ഷണം നൽകിയ 130 വയസ്സുള്ള എംസീ എന്ന കടലാമ, തായ്‌ലൻഡിൽ പന്നിക്കുട്ടികളെ വളർത്തുന്ന സായ് മായ് എന്ന പെൺകടുവ, റോക്കി എന്ന അണ്ണാൻകുഞ്ഞിന്റെ പോറ്റമ്മയായി മാറിയ എമ്മ എന്ന പെൺപൂച്ച തുടങ്ങിയവയെല്ലാം ജന്തുലോകത്തെ അൺകണ്ടീഷനൽ സ്‌നേഹത്തിന്‌റെ പ്രതിനിധികളാണ്. 

കടുവയ്ക്കൊപ്പം പന്നികൾ (Photo: X/ @jeonghooniie)
കടുവയ്ക്കൊപ്പം പന്നികൾ (Photo: X/ @jeonghooniie)

എന്നാൽ പൂർണമായ രീതിയിൽ രക്ഷകർതൃത്വം ഏറ്റെടുക്കുന്ന പ്രവണത മനുഷ്യരിൽ സാധാരണമെങ്കിലും മൃഗങ്ങളിൽ അപൂർവമാണെന്നു ഗവേഷകർ പറയുന്നു. സാമൂഹികമായ പരുവപ്പെടലുകളും, വൈകാരികതയും ധാർമിക മൂല്യങ്ങളിൽ അടിയുറച്ച ചിന്താഗതിയും മനുഷ്യരിൽ ശക്തമാണ്. എന്നാൽ മൃഗങ്ങൾക്ക് അതൊന്നുമില്ല. അതിനാൽ തന്നെ മറ്റൊരു വംശത്തിന്‌റെയോ അല്ലെങ്കിൽ തങ്ങളുടെ ഗോത്രത്തിൽ പെടാത്തതോ ആയ കുട്ടികൾക്ക് രക്ഷകർത്താവായി മാറാൻ മൃഗങ്ങൾക്ക് പറ്റണമെന്നില്ല.

ഫ്ളോറയെ ചേർത്തുപിടിച്ച് മേരി(Photo: X/@NSHEP10)
ഫ്ളോറയെ ചേർത്തുപിടിച്ച് മേരി(Photo: X/@NSHEP10)

ഈ സിദ്ധാന്തത്തിനെ മറികടന്നാണ് പെൺ ബൊനോബോകളായ മേരിയും ചിയോയും ഒരു അന്യഗോത്രത്തിലെ അനാഥ ബൊനോബോകുഞ്ഞുങ്ങൾക്ക് അമ്മമാരായത്. മേരിക്ക് സ്വന്തമായി രണ്ടു കുട്ടികളുള്ളപ്പോഴാണ് ഫ്‌ളോറ എന്ന അനാഥക്കുട്ടിയെ ദത്തെടുക്കുന്നത്. മൂന്നുമക്കളെയും ഒരുപോലെയാണ് മേരി വളർത്തിയതത്രേ. മുലപ്പാലുള്ള മേരിയുടെ പാൽകുടിച്ചാണ് ഫ്‌ളോറയും വളർന്നത്.

കോംഗോ നദിയുടെ തെക്കൻതീരങ്ങളിൽ മാത്രം കണ്ടുവരുന്ന ആൾക്കുരങ്ങു വിഭാഗമാണ് ബൊനോബോകൾ. പിഗ്മി ചിമ്പൻസികൾ എന്നും അറിയപ്പെടുന്ന ഇവയെ ആദ്യകാലത്ത് ചിമ്പൻസികളുടെ തന്നെ ഒരു വേറിട്ട വർഗമായാണ് ഗവേഷകർ കണക്കാക്കിയത്. എന്നാൽ 1933ൽ ഇവയെ ഗ്രേറ്റ് ഏപ്‌സിൽ തന്നെ ഒരു പ്രത്യേക വിഭാഗമായി കണക്കിലെടുത്തു.

31 മുതൽ 39 കിലോ വരെ ഭാരം വയ്ക്കുന്ന ബൊനോബോകൾക്ക് നാലടിയോളം ഉയരമുണ്ടാകും. മരങ്ങളിൽ താമസിക്കാൻ ഇഷ്ടപ്പെടുന്ന ഇവയുടെ പ്രധാന ആഹാരം പഴങ്ങളും, കിഴങ്ങുകളും വേരുകളുമൊക്കെയാണ്. ഭക്ഷണദൗർലഭ്യം നേരിടുന്ന അവസ്ഥയിൽ ചില വിരകളെയും പുഴുക്കളെയും അപൂർവമായി വവ്വാലുകളെയുമൊക്കെ ഇവ അകത്താക്കാറുണ്ട്. ചിമ്പൻസികളെ അപേക്ഷിച്ച് പൊതുവേ ശാന്തസ്വഭാവക്കാരായ ബൊനോബോകൾ തമ്മിലടി കൂടാറില്ല. ചിമ്പൻസികളുടെ പ്രവണതകളായ സ്വന്തം വർഗത്തെ കൊന്നുതിന്നൽ, അന്യഗോത്രങ്ങളെ ആക്രമിച്ചു കീഴ്‌പ്പെടുത്തൽ തുടങ്ങിയവ ബൊനോബോകൾക്കിടയിൽ ഇല്ല.

വേറെയും ഇത്തരം സംഭവങ്ങളുണ്ടായിട്ടുണ്ട് 2020ൽ ഇന്ത്യയിലെ ഗിർ വനത്തിൽ ഒരു പെൺസിംഹം ഒരു പുലിക്കുട്ടിയെ ദത്തെടുത്തു. കൊലയാളിത്തിമിംഗലം പൈലറ്റ് തിമിംഗലത്തിനെ ദത്തെടുത്തതിനും കുരങ്ങൻമാരും ഡോൾഫിനുകളുമൊക്കെ ദത്തെടുക്കലിൽ ഏർപ്പെട്ടതിനുമൊക്കെ സസ്യലോകത്ത് തെളിവുകളുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com