ADVERTISEMENT

മൂർഖൻ പാമ്പിനൊപ്പം കളിക്കുന്ന കുഞ്ഞിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. പത്തിവിടർത്തി നിൽക്കുന്ന പാമ്പിന്റെ തൊട്ടരികിലിരുന്ന് അതിനെ സ്പർശിക്കുകയാണ് കുഞ്ഞ്. പേടിയോ പരിഭവമോ ഇല്ലാതെ ഏറെ പരിചിതമാണെന്ന നിലയ്ക്കാണ് കുഞ്ഞ് പാമ്പുമായി ഇടപഴകുന്നത്. 

കുട്ടി പാമ്പിന്റെ പത്തിയിൽ തൊടുകയും വായഭാഗത്ത് കൈ വയ്ക്കുകയും ചെയ്യുന്നുണ്ട്. വലതു കൈ ചലിപ്പിക്കുമ്പോൾ പാമ്പ് കൊത്താനായുന്നതും വിഡിയോയിൽ കാണാം. എത്ര അടുപ്പമുള്ള മൃഗങ്ങളാണെങ്കിലും പിഞ്ചുകുഞ്ഞിനെ ഇടപഴകാൻ അനുവദിക്കരുതെന്നാണ് ഒരു കൂട്ടർ പറയുന്നത്. വിഡിയോ വൈറലാകാൻ  അക്രമസ്വഭാവമുള്ള പാമ്പിന്റെ മുന്നിൽ കുഞ്ഞിനെയിരുത്തിയത് ശരിയായില്ലെന്നും വി‍ഡിയോ പകർത്തിയ വ്യക്തിക്കെതിരെ കേസെടുക്കണമെന്നും ചിലർ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com