മഞ്ഞുപാളികൾക്കിടയിൽ കുടുങ്ങി കൊലയാളി തിമിംഗലങ്ങൾ; രക്ഷകർക്കായി കാത്തിരിപ്പ്–വിഡിയോ
Mail This Article
×
ജപ്പാനിലെ വടക്കൻ ദ്വീപായ ഹൊക്കായിഡോയിൽ മഞ്ഞുപാളികളാൽ മൂടപ്പെട്ട സമുദ്രപ്രദേശത്ത് കുടുങ്ങി കൊലയാളി തിമിംഗങ്ങൾ (ഓർക്ക). 13ലധികം ഓർക്കകളാണ് ശ്വാസമെടുക്കാനാകെ കുമിഞ്ഞുകൂടി കിടക്കുന്നത്. മഞ്ഞുപാളികൾ കാരണം അവയ്ക്ക് എങ്ങോട്ടും നീന്താനാകുന്നില്ല. പ്രദേശത്ത് ജലത്തിന്റെ അളവും കുറവാണ്. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
സമുദ്രഗവേഷണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സംഘടന ഓർക്കകളുടെ സാന്നിധ്യം കാണുകയും ഡ്രോൺ വിഡിയോ പുറത്തുവിടുകയും ചെയ്തു. ദുരിതം അനുഭവിക്കുന്നവയിൽ നാല് ഓർക്ക കുഞ്ഞുങ്ങളുമുണ്ടെന്ന് അധികൃതർ അറിയിച്ചു. മഞ്ഞുപാളികൾ നീക്കി അവയെ സ്വതന്ത്രരാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.