ADVERTISEMENT

ബേബി പ്രാമിൽ (Pram) ഇരുന്ന് കളിക്കുന്ന കുഞ്ഞിനെ കണ്ടപ്പോൾ വീട്ടിലെ പൂച്ചയ്ക്ക് ഒരു ആഗ്രഹം. അതുപോലെ ഒന്നിരുന്ന് വിശ്രമിക്കണമെന്ന്. ഒന്നും നോക്കിയില്ല. കുഞ്ഞിന്റെ തൊട്ടടുത്തുള്ള ഒഴിഞ്ഞു കിടന്ന പ്രാമിൽ പൂച്ച ചാടിക്കയറി. പതുക്കെ കാലുകൾ താഴെയിറക്കി. കുഞ്ഞ് ഇരിക്കുന്നത് എങ്ങനെയെന്ന് നോക്കി അതുപോലെ ഇരിക്കാൻ ശ്രമിച്ചു.

പക്ഷേ രണ്ടുഭാഗത്തേക്ക് ഇടേണ്ട കാലുകൾ ഒരുമിച്ച് ഒരു വശത്തേക്കാണ് വച്ചത്. ആ ഇരിപ്പ് അധികസമയം തുടർന്നില്ല. അസ്വസ്ഥത കാരണം പൂച്ച കാലുകൾ പിൻവലിക്കുകയും പ്രാമിൽ നിൽക്കുകയും ചെയ്തു. ഈ സമയമത്രയും ഒരു കൂസലുമില്ലാതെ കളിപ്പാട്ടവും പിടിച്ച് ഇരിക്കുകയാണ് കുഞ്ഞ്. പൂച്ചയിരുന്ന പ്രാമിന്റെ ഉടമയാകട്ടെ, താഴെ മറ്റൊരു സംവിധാനത്തിലിരുന്ന് കളിക്കുകയാണ്.

താനും കുഞ്ഞാണെന്ന മട്ടിൽ നടത്തുന്ന പൂച്ചയുടെ അനുകരണ വിഡിയോ എക്സ് പ്ലാറ്റ്‌ഫോമിൽ വൈറലാവുകയായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com