ADVERTISEMENT

90 വർഷത്തോളം ഭൂമിയിൽ കാണാതിരുന്ന ജീവി വീണ്ടുമെത്തിയിരിക്കുന്നു! സൊമാലി ഷാർപ് സ്‌നൗട്ടഡ് വേം ലിസാർഡ് എന്ന ജീവിയെയാണ് സൊമാലിയയിലെ സൊമാലിലാൻഡ് എന്ന മേഖലയിൽനിന്ന് കണ്ടെടുത്തത്. ഖനി തൊഴിലാളികളാണ് ഇവയെ ആദ്യം കാണുന്നത്. ആൻസൈലോക്രേനിയം സൊമാലിക്കം (Ancylocranium somalicum parkeri) എന്നു ശാസ്ത്രനാമമുള്ള ഈ പല്ലി 1931ലാണ് ആദ്യമായി കണ്ടെത്തപ്പെടുന്നത്. മാർക് സ്‌പൈസർ എന്ന വിദഗ്ധനും സംഘവുമായിരുന്നു കണ്ടെത്തലിനു പിന്നിൽ. പിങ്ക് ശരീരനിറമുള്ള ഈ പല്ലിവർഗം കണ്ടാൽ ഒരു മണ്ണിരയാണെന്ന തോന്നൽ നൽകും. 

കൂർത്ത മുഖമുള്ള ഇവയ്ക്ക് കാലുകളില്ല. ഇങ്ങനെ കാലുകളില്ലാതെ ഇഴഞ്ഞുനീങ്ങുന്ന പല്ലിവർഗങ്ങളെ ലെഗ്ലസ് ലിസാർഡ് എന്നാണ് വിളിക്കുന്നത്. ഇതിൽ ഉൾപ്പെട്ട ഉപവിഭാഗമായ എ.എസ്.പാർക്കേറിയിലാണ് സൊമാലി വേം ലിസാർഡിന്റെ സ്ഥാനം. 20 സെന്റിമീറ്റർ വരെ നീളമുള്ള ഷാർപ് സ്‌നൗട്ടഡ് വേം ലിസാർഡുണ്ട്.

മണ്ണിരകളെപ്പോലെ ഇവ ഭൂമിക്കടിയിലാണ് കഴിയുക. കാഴ്ചശക്തി കുറവാണെങ്കിലും കേൾവിശക്തിയിൽ ഇവർ മിടുക്കരാണ്. കാലുകളില്ലാത്ത പല്ലികൾ അമരിക്കൻ വൻകരകൾ, യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിൽ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഈ പ്രത്യേകയിനം സൊമാലി വേം ലിസാഡുകൾ ഇത്യോപ്യയിലും സൊമാലിയയിലും മാത്രമാണ് കണ്ടെത്തിയിട്ടുള്ളത്.

രാഷ്ട്രീയപരമായും മറ്റും പ്രക്ഷുബ്ധമാണെങ്കിലും വ്യത്യസ്തമായ ജൈവവൈവിധ്യം നിലനിൽക്കുന്ന രാജ്യമാണ് സൊമാലിയയെന്ന് ഗവേഷകർ പറയുന്നു. ഇവിടത്തെ ഖനിത്തൊഴിലാളികളും കൃഷിക്കാരുമൊക്കെ പല സ്പീഷീസിലുള്ള പുതിയതരം ജീവികളെ കണ്ടെത്തി ലോകത്തിനു മുന്നിലെത്തിക്കാറുണ്ട്.

English Summary:

Bizarre worm lizard not seen for 90 years found by landmine removers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com