ADVERTISEMENT

പാമ്പുകളെ അതിവിദഗ്ധമായി പിടികൂടുന്ന നിരവധിപ്പേരുടെ വിഡിയോ നാം കണ്ടുകാണും. പാമ്പിനോട് തമാശകാണിച്ച് കടി വാങ്ങിയവരുമുണ്ട്. എന്നാലിവിടെ ഒരു യുവതി പാമ്പിനെ മടിയിലിരുത്തി താലോലിക്കുകയും ചുംബിക്കുകയും ചെയ്യുകയാണ്. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഒരു പേടിയുമില്ലാതെയാണ് പെൺകുട്ടി പാമ്പിനെ കൈകാര്യം ചെയ്യുന്നത്.

എക്സ് പ്ലാറ്റ്ഫോമിൽ വൈറലാകുന്ന വിഡിയോയിൽ യുവതി രാജവെമ്പാലയുടെ നെറുകയിൽ ചുംബിക്കുന്നത് കാണാം. പാമ്പിനെ രണ്ടുകൈ കൊണ്ട് പൊക്കിയെടുക്കുമ്പോൾ പത്തിവിടർത്തുന്നുണ്ട്. എന്നാൽ യുവതിയെ തിരിഞ്ഞ് കൊത്താൻ പാമ്പ് തയാറാകുന്നില്ല. പെൺകുട്ടിയുടെ ദേഹത്ത് രാജവെമ്പാല കയറിയിറങ്ങുമ്പോൾ യുവതി സ്നേഹത്തോടെ അവയെ തലോടുകയും നെഞ്ചോട് ചേർക്കുകയും ചെയ്യുന്നു.

എട്ട് ലക്ഷത്തിലധികം പേരാണ് വിഡിയോ കണ്ടത്. പാമ്പുകളുമായി നിരന്തരം ഇടപഴകുന്നതുകൊണ്ടാണ് ഒരു സങ്കോചവുമില്ലാതെ ഇങ്ങനെ ചെയ്യാനാകുന്നുവെന്ന് ചിലർ വ്യക്തമാക്കി.

English Summary:

Viral Sensation: Brave Woman Kisses King Cobra in Astonishing Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com