ADVERTISEMENT

മരത്തിനു താഴെ ചെളിയിൽ പതിഞ്ഞു കിടന്ന മുതലയുടെ അപ്രതീക്ഷിത ആക്രമണം സമൂഹമാധ്യമങ്ങളിൽ വൈറൽ. ഉറക്കത്തിലാണെന്ന് കരുതി അടുത്തെത്തിയതാണ് വിഡിയോഗ്രാഫര്‍. ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കുന്നതിനിടെ പെട്ടെന്ന് ചാടിവീഴുകയായിരുന്നു.

ഒറ്റനോട്ടത്തിൽ മരത്തിന്റെ വേര് ചെളിമൂടി കിടക്കുകയാണെന്നേ തോന്നൂ. എന്നാൽ തന്റെ ശരീരം ചെളിക്കുള്ളിലാക്കി ഇരയെ കാത്തിരിക്കുകയായിരുന്നു മുതല. ഒച്ച കേട്ടതോടെ പെട്ടെന്ന് ചാടിയെത്തി. നിമിഷനേരം കൊണ്ട് വിഡിയോഗ്രാഫർ പിന്നിലേക്ക് മാറിയതിനാൽ രക്ഷപ്പെട്ടു. ഇത്തരം അപകടസാധ്യതയുള്ള കാര്യങ്ങൾ ചെയ്യരുതെന്ന് വിഡിയോ കണ്ടവർ മുന്നറിയിപ്പ് നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com