ഭൂമിയിലെ ഏറ്റവും ഏകാന്തമായ സ്ഥലം സമുദ്രത്തിനടിയിൽ; ബഹിരാകാശ ശക്തികളുടെ കേന്ദ്രം
Mail This Article
ഭൂമിയിലെ ഏറ്റവും ഏകാന്തമായ സ്ഥലമേതാണെന്ന് അറിയാമോ? കാടും മേടുമൊന്നുമല്ല, സമുദ്രത്തിനടിയിലാണ്. പോയിന്റ് നെമോ! ദക്ഷിണ പസഫിക് സമുദ്രത്തിൽ ന്യൂസീലൻഡിനും ചിലിക്കും ഇടയിലുള്ള ഒരു സ്ഥലമാണ് പോയിന്റ് നെമോയെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. കരയിൽ നിന്ന് ഏകദേശം 2688 കിലോമീറ്റർ അകലെയായാണ് ഈ സ്ഥലം.
ഇംഗ്ലണ്ടിലെ നോർത്ത് യോർക്ക്ഷെയറിൽ വസിക്കുന്ന ക്രിസ്ബ്രൗൺ (62) തന്റെ മകനും (30) ജോലിക്കാർക്കുമൊപ്പം മാർച്ച് 20ന് പോയിന്റെ നെമോയിൽ എത്തിയെന്ന് റിപ്പോർട്ടിൽ പറയുന്നു. ചിലിയിലെ പ്യൂർട്ടോ മോണ്ടിൽനിന്ന് മാർച്ച് 12നാണ് യാത്ര ആരംഭിച്ചത്. ഭൂമിയിലെ ഏകാന്തമായ സ്ഥലത്ത് എത്തുകയും അവിടെ നീന്തുകയും ചെയ്തതായി ക്രിസ് പറയുന്നു. അവിടെ വെള്ളത്തിന്റെ താപനില 7 ഡിഗ്രി സെൽഷ്യസ് ആണെന്നും താനാണ് ആദ്യമായി ഈ സ്ഥലത്തെത്തുന്നതെന്നും ക്രിസ് അദ്ദേഹം അവകാശപ്പെട്ടു. മാർച്ച് 31നാണ് സംഘം തിരിച്ചെത്തിയത്.
1971നും 2008നും ഇടയിൽ യുഎസ്എ, റഷ്യ, ജപ്പാൻ, യൂറോപ്പ് തുടങ്ങിയ ബഹിരാകാശ ശക്തികൾ 263 ബഹിരാകാശ വസ്തുക്കൾ ഇവിടെ നിക്ഷേപിച്ചിട്ടുണ്ട്. സ്പേസ് ക്രാഫ്റ്റ് സെമിത്തേര് എന്നാണ് ആ സ്ഥലം അറിയപ്പെടുന്നത്.