ADVERTISEMENT

മഴക്കാലത്ത് പാമ്പുകൾ ഉൾപ്പെടെയുള്ളവ മനുഷ്യവാസമുള്ള സ്ഥലങ്ങളിലേക്ക് എത്താറുണ്ട്. ഹെൽമറ്റിലും ഷൂവിലുമെല്ലാം കയറിപറ്റുകയും മനുഷ്യനെ ആക്രമിക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ നിരവധി സംഭവങ്ങളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ പ്രചരിക്കാറുണ്ട്. അടുത്തിടെ രാജസ്ഥാനിലും സമാന സംഭവമുണ്ടായി.

ഷൂറാക്കിൽ സൂക്ഷിച്ചിരുന്ന ഷൂവില്‍ കയറിക്കൂടിയ പാമ്പ് പത്തിവിടർത്തിക്കൊണ്ട് പുറത്തേക്ക് വരികയായിരുന്നു. പാമ്പുപിടിത്തക്കാരനായ നീരജ് പ്രജാപത് കമ്പികൊണ്ട് ഷൂവിനകത്തേക്ക് തട്ടിയപ്പോഴാണ് ചുരുണ്ടുകൂടി കിടന്ന മൂർഖൻ പുറത്തേക്ക് തലയുയർത്തിയത്. അധികം വൈകാതെ തന്നെ നീരജ് പാമ്പിനെ പിടിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com