തേടിയ തിമിംഗലം തീരത്തടിഞ്ഞു, പക്ഷേ പഠിക്കാനാകില്ല
Mail This Article
×
വെല്ലിങ്ടൻ (ന്യൂസീലൻഡ്) ∙ സൗത്ത് ഐലൻഡിലെ ഒറ്റാഗോ ബീച്ചിലടിഞ്ഞ തിമിംഗലത്തെ കണ്ടുമതിയായിട്ടില്ല ഗവേഷകർക്ക്. ഇതൊരു അപൂർവയിനമാണ്– തൂമ്പാപ്പല്ലുള്ള തിമിംഗലം! വിരളമായേ ഇതു കണ്ണിൽപെടാറുള്ളൂ. ദക്ഷിണ പസിഫിക് സമുദ്രത്തിലാണുള്ളതെങ്കിലും ആവാസവ്യവസ്ഥയെക്കുറിച്ചു കൃത്യമായ ധാരണയില്ല. ഗവേഷകർക്കു പഠിക്കാൻ പാകത്തിന് ഇവയെ കിട്ടിയിട്ടുമില്ല.
എന്താണ് ഇവയുടെ ആഹാരമെന്നുപോലും അറിയില്ല. 5 മീറ്റർ നീളമുള്ള തിമിംഗലത്തിന്റേത് കൂർത്ത ചുണ്ടുകളാണ്. ഇതിനുമുൻപ് ഇത്തരം 6 തിമിംഗലങ്ങൾ തീരത്തടിഞ്ഞിട്ടുണ്ടെങ്കിലും ഡിഎൻഎ പരിശോധന നടത്താൻ കഴിഞ്ഞിരുന്നില്ല. തദ്ദേശീയരായ ഗോത്രജനതയുടെ സഹായത്തോടെ തിമിംഗലത്തെ കൂടുതൽ പഠിക്കാൻ ഒരുങ്ങുകയാണ് ഗവേഷകർ.
English Summary:
Rare Beaked Whale Strands on Otago Beach: Researchers Seek to Unveil the Mysteries of Elusive Ocean Giant
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.