ADVERTISEMENT

വാർധക്യത്തിലും ആഹ്ലാദവാനാണ് ഗോപാൽ. രാജ്യാന്തര കടുവാദിനമായ ഇന്നു മധുരപ്പതിനാറുകാരനായ ഗോപാൽ, രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറുന്നു. 15 വയസ്സു വരെയാണു കാട്ടിൽ കടുവകളുടെ ആയുർദൈർഘ്യം. ഗോപാൽ അതു മറികടന്നിരിക്കുന്നു.

കർണാടകത്തിലെ ബന്നാർഘട്ടെ കടുവാ സങ്കേതത്തോടു ചേർന്ന് 8 ഏക്കർ വിസ്തൃതമായ പ്രത്യേക വനമാണു ഗോപാലിന്റെ വിഹാര മേഖല. രോഗമോ പരുക്കോമൂലം അതിജീവനം തേടുന്ന വന്യജീവികളെ സംരക്ഷിക്കുന്ന ‘വൈൽഡ് ലൈഫ് എസ്ഒഎസ്’ എന്ന സംഘടനയുടെ സ്നേഹത്തണലിലാണ് ഗോപാൽ.

ഇരപിടിക്കാനുള്ള ശേഷി കുറഞ്ഞ് നാട്ടിലിറങ്ങിയ സമയത്താണു ഗോപാലിനെ പിടികൂടി വയോജന സങ്കേതത്തിലാക്കിയത്. വാർധക്യത്തെ ആത്മാഭിമാനത്തോടെ നേരിടാൻ വേണ്ട മരുന്നുകളും ഭക്ഷണക്രമവും ഉറപ്പാക്കുകയാണു ചെയ്യുന്നതെന്ന് എസ്ഒഎസ് സിഇഒ: കാർത്തിക് സത്യനാരായൺ പറഞ്ഞു.

കൂട്ടിലിട്ടു പരിചരിച്ചാൽ കൂടുതൽ ആയുസ് കിട്ടിയേക്കാം. തിരുവനന്തപുരം മൃഗശാലയിൽ 20 വയസ്സു വരെ ജീവിച്ച കടുവകൾ ഉണ്ടായിരുന്നു എന്നു വനം– മൃഗസംരക്ഷണ വകുപ്പിലെ വന്യജീവി പുനരധിവാസ വിദഗ്ധൻ ഡോ. അരുൺ സക്കറിയ പറഞ്ഞു. കടുവകളെ സംരക്ഷിക്കാൻ നടപടികൾ ആവശ്യമാണെന്ന് എസ്ഒഎസ് സെക്രട്ടറി ഗീതാ ശേഷമണി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com