താമസം വീടിനകത്തും മേൽക്കൂരയിലും; കനത്ത മഴയിൽ വഡോദര കീഴടക്കി മുതലകൾ
Mail This Article
അതിശക്തമായ മഴയിൽ ഗുജറാത്തിലെ മിക്കയിടങ്ങളും വെള്ളത്തിലാണ്. വഡോദരയിലെ വീടുകളെല്ലാം ഇപ്പോൾ മുതലകളുടെ വാസസ്ഥലമായി മാറിയിരിക്കുകയാണ്. പ്രളയത്തിനുശേഷം 40 ലധികം മുതലകളെയാണ് സിറ്റിയിൽ നിന്നുമാത്രമായി കണ്ടെത്തിയത്. സിറ്റിയിൽ നിന്നും 17 കിലോമീറ്റർ രകഅകലെയുള്ള വിശ്വമിത്രി നദിയിൽ നിന്നുള്ള മുതലകളാണ് ജനവാസമേഖലയിലേക്ക് ഇറങ്ങിയത്. മുതലകളുടെ ആവാസകേന്ദ്രമാണ് ഈ നദി.
10 മുതൽ 15 അടി നീളമുള്ള മുതലകള്‍ റോഡിലും വീടിന്റെ മേൽക്കൂരയിലുമായി വിശ്രമിക്കുന്ന വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പ്രളയത്തിൽ ദുരിതമനുഭവിക്കുന്ന മൃഗങ്ങളെ രക്ഷിക്കാനായി സന്നദ്ധസംഘടനകളും വനംവകുപ്പ് ഉദ്യോഗസ്ഥരും രംഗത്തുണ്ട്. വഡോദര സിറ്റിയിലെത്തിയ 40 മുതലകളിൽ 33 എണ്ണം നദിയിലേക്ക് തന്നെ തിരിച്ചുപോയി, അഞ്ചെണ്ണം റെസ്ക്യു സെന്ററിലാണ്. രണ്ടെണ്ണത്തിന് അപകടത്തിൽ ജീവൻ നഷ്ടമായതായി ഉദ്യോഗസ്ഥർ അറിയിച്ചു.