ADVERTISEMENT

മധ്യപ്രദേശിലെ സത്‌ന ജില്ലയിൽ 21 വയസുള്ള തത്തയ്ക്ക് ശസ്ത്രക്രിയ. കഴുത്തിലെ 20 ഗ്രാം ഭാരമുള്ള മുഴയാണ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്. ആറ് മാസം മുൻപ് തത്തയുടെ കഴുത്തിൽ കണ്ട മുഴ പിന്നീട് വലുതാവുകയായിരുന്നു. പരിശോധനയിലാണ് ഇത് ട്യൂമർ ആണെന്ന് മനസ്സിലായത്.

മുഖ്തിയർ ഗഞ്ജിലുള്ള ചന്ദ്രഭൻ വിശ്വകർമയുടേതാണ് തത്ത. മുഴ വലുതായതിനുപിന്നാലെ തത്തയ്ക്ക് ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ സാധിച്ചിരുന്നില്ല. സെപ്റ്റംബർ 14ന് തത്ത അവശനിലയിലായതോടെ ജില്ലാ മൃഗാശുപത്രിയിലേക്ക് കൊണ്ടുപോയി. പരിശോധകളെല്ലാം പൂർത്തീകരിച്ച് സെപ്റ്റംബർ 15ന് ശസ്ത്രക്രിയ നടത്തി. രണ്ട് മണിക്കൂർ നീണ്ട പ്രയത്നത്തിൽ തത്തയുടെ ജീവന് ഭീഷണിയില്ലാത്ത വിധം മുഴ നീക്കം ചെയ്തു.

ശസ്ത്രക്രിയയ്ക്ക് മുൻപ് 98 ഗ്രാം ആയിരുന്നു തത്തയുടെ ഭാരം. ഇതിൽ 20 ഗ്രാം ട്യൂമർ ആയിരുന്നുവെന്ന് വെറ്ററിനറി സർജനായ ബാലേന്ദ്ര സിങ് വ്യക്തമാക്കി. തൊണ്ടയിലെ ട്യൂമർ നീക്കം ചെയ്യുകയെന്നത് വളരെ പ്രയാസകരമായിരുന്നുവെന്നും കഠിനശ്രമം ആവശ്യമായി വന്നെന്നും ഡോക്ടർ പറഞ്ഞു. ഇപ്പോൾ തത്തയ്ക്ക് ആരോഗ്യപ്രശ്നങ്ങളില്ലെന്നും ഭക്ഷണം കഴിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

English Summary:

Parrot Beats the Odds: 20-Gram Tumor Removed in Life-Saving Surgery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com