ADVERTISEMENT

പാമ്പിനങ്ങളിൽ വിഷം കൂടിയ ഒന്നാണ് മൂർഖൻ. മദ്യലഹരിയിൽ ചിലർ പാമ്പിനെ ഉപദ്രവിക്കുന്നതും അതിനൊപ്പം കളിക്കുന്നതുമായ നിരവധി വിഡിയോ പുറത്തുവന്നിട്ടുണ്ട്. അതുപോലൊരു വിഡിയോ ഇപ്പോൾ 1.5 കോടിയിലധികം ആളുകൾ കണ്ടിരിക്കുകയാണ്. മദ്യപിച്ചൊരാൾ മൂർഖനെ പ്രകോപിപ്പിക്കുന്ന ദൃശ്യങ്ങൾ ഏറെ ഭീതിപ്പെടുത്തുന്നവയാണ്.

പത്തിവിടർത്തി നിൽക്കുന്ന പാമ്പിനോട് യുവാവ് എന്തൊക്കെയോ സംസാരിക്കുകയും അവിടെനിന്ന് പോകാനും അയാൾ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ പാമ്പ് അവിടെതന്നെ തുടരുകയായിരുന്നു. പത്തിയിൽ കൈവച്ച് കൊത്താനായി പ്രകോപിപ്പിക്കുകയും ചെയ്തെങ്കിലും പാമ്പ് ആക്രമിക്കാന്‍ തയാറായില്ല. ഭീതിയോടെ മാത്രമേ വിഡിയോ കാണാനാവൂയെന്നും ഇയാൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോയെന്നും ചിലർ ചോദിച്ചു.

English Summary:

Drunk Man Taunts Cobra: Will He Survive?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com