അറുപതാം പിറന്നാൾ ആഘോഷം പാമ്പുകൾക്കൊപ്പം; ‘സ്നേക് പാർട്ടി’ വിഡിയോ ശ്രദ്ധേയം

Mail This Article
കലിഫോർണിയയിലെ റെപ്റ്റൈൽ മൃഗശാല സ്ഥാപകനായ ജെ. ബ്രൂവർ തന്റെ അറുപതാം പിറന്നാൾ ആഘോഷിച്ചത് പാമ്പുകൾക്കൊപ്പം. ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ച് ഫാമിലി പാർട്ടി നൽകുന്നതിനു പകരം ബ്രൂവർ ഒരുക്കിയത് ‘സ്നേക് പാർട്ടി’യായിരുന്നു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
പല നിറത്തിലുള്ള പെരുമ്പാമ്പുകൾക്കിടയിൽ കിടന്ന് കൈകൊണ്ട് ഹൃദയത്തിന്റെ ചിഹ്നം കാണിക്കുകയും പിന്നീട് കറുത്ത പെരുമ്പാമ്പിന്റെ ശരീരത്തിൽ ഹൃദയത്തിന്റെ ആകൃതിയുള്ള അടയാളം തൊട്ടുകാണിക്കുകയും ചെയ്തു. എട്ട് ലക്ഷത്തിലധികം പേരാണ് വിഡിയോ കണ്ടത്.
ജനങ്ങൾക്ക് ഉരഗങ്ങളെ മാത്രം പരിചയപ്പെടുത്തുന്നതിനായാണ് ബ്രൂവർ മൃഗശാല ആരംഭിച്ചത്.13,000 ചതുരശ്ര അടി വലുപ്പത്തിൽ നിർമിച്ച മൃഗശാല 2009ലാണ് തുടങ്ങിയത്. നൂറിലേറെ സ്പീഷിസുകളിൽ 600ലധികം ഉരഗങ്ങളാണ് ഇവിടെയുള്ളത്.