ADVERTISEMENT

രാജ്യാന്തര തീരദേശ ശുചീകരണ ദിനാചരണത്തിന്റെ ഭാഗമായി കൊച്ചി തീരക്കടലിൽ ശുചീകരണയജ്ഞവുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). ബോധവൽകരണം ലക്ഷ്യമിട്ട്, സിഎംഎഫ്ആർഐയുടെ ഗവേഷണ യാനത്തിൽ ട്രോൾ വലകളും കൈവലകളും ഉപയോഗിച്ചായിരുന്നു ശുചീകരണം.  കടലിൽ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ ഉൾപ്പെടെ മാലിന്യങ്ങൾ വലകളുപയോഗിച്ച് നീക്കി. 

കുഴിപ്പിള്ളി ബീച്ചിലും ശുചീകരണം നടത്തി. സമുദ്രജൈവവൈവിധ്യ പരിസ്ഥിതി മാനേജ്‌മെന്റ് ഡിവിഷന് കീഴിലെ ശാസ്ത്രജ്ഞരും ഉദ്യോഗസ്ഥരും ഗവേഷക വിദ്യാർത്ഥികളുമാണ് ശുചീകരണയജ്ഞത്തിൽ പങ്കാളികളായത്. 

English Summary:

CMFRI Trawls for Trash: Kochi Coast Cleared of Plastic in Coastal Cleanup Drive

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com