ADVERTISEMENT

വികെയർ ഫോർ സ്വച്ചത( #WeCare4Swachhata ) എന്ന ആശയം മുൻനിർത്തി റിലയൻസ് ജീവനക്കാരുൾപ്പെടെ 75,000-ലധികം സന്നദ്ധപ്രവർത്തകർ 4,100 സ്ഥലങ്ങളിൽ ശുചീകരണം നടത്തി. ഹരിത ഇന്ത്യയ്‌ക്കായുള്ള റിലയൻസിന്റെ രാജ്യവ്യാപക പ്രചാരണം സെപ്റ്റംബർ 17 മുതൽ ആരംഭിച്ചിരുന്നു. ജനവാസ കേന്ദ്രങ്ങൾ, സ്‌കൂളുകൾ, മാർക്കറ്റുകൾ, ബീച്ചുകൾ, ആരാധനാലയങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, ചരിത്രസ്മാരകങ്ങൾ എന്നിങ്ങനെ എല്ലായിടത്തും ശുചീകരണം നടത്തി

ബീച്ച് പരിസരം വൃത്തിയാക്കുന്ന സന്നദ്ധപ്രവർത്തകർ
ബീച്ച് പരിസരം വൃത്തിയാക്കുന്ന സന്നദ്ധപ്രവർത്തകർ

കേന്ദ്രസർക്കാരിന്റെ  'സ്വച്ചത ഹി സേവ' എന്ന പദ്ധതിയുമായി കൈകോർത്താണ് റിലയൻസിന്റെ ശുചീകരണയജ്ഞം. ഇതിനൊപ്പം റിലയൻസ് വൊളന്റിയർമാർ സംഘടിപ്പിച്ച ബോധവൽക്കരണ ക്വിസ്, പെയിന്റിങ്, ഉപന്യാസ മത്സരങ്ങൾ, മറ്റ് പ്രവർത്തനങ്ങൾ എന്നിവയിൽ 30,000ത്തിലധികം കുട്ടികൾ പങ്കെടുത്തു. കാലാവസ്ഥാ പ്രതിരോധം വർധിപ്പിക്കുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളിൽ, റിലയൻസ് ഫൗണ്ടേഷൻ ഒഡിഷ, അസം, ഗുജറാത്ത്, ബംഗാൾ എന്നിവിടങ്ങളിൽ 17,000 വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു.

English Summary:

75,000 Strong! Reliance Leads Massive #WeCare4Swachhata Cleanliness Drive

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com