ADVERTISEMENT

അരുണാചൽ പ്രദേശിൽ 36 മഞ്ഞുപുലികളുണ്ടെന്ന് പുതിയ പഠനം. ഡബ്ല്യുഡബ്ല്യുഎഫ് ഇന്ത്യയും പരിസ്ഥിതി, വന, കാലാവസ്ഥാ വ്യതിയാന ‍ഡിപ്പാർട്ടുമെന്റും ചേർന്നു നടത്തിയ പഠനത്തിലാണ് ഈ എണ്ണം വ്യക്തിമായത്. അരുണാചൽപ്രദേശിലെ മഞ്ഞുപുലികളെ സംബന്ധിച്ചുള്ള ശാസ്ത്രീയ പഠനമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. ഭാവിയിൽ ഇവയുടെ നിരീക്ഷണത്തിനായി ഉപകാരപ്പെടുന്ന കണക്കാണ് ഇതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

പാന്ഥേറ അൻകിയ എന്നറിയപ്പെടുന്ന മഞ്ഞുപുലികൾ ഹിമാലയൻ മേഖലയിൽ കാണപ്പെടുന്നവയാണ്. ഇവിടങ്ങളിലെ തദ്ദേശീയ സംസ്കാരത്തിലും നാടോടിക്കഥകളിലുമൊക്കെ ഇവയുടെ സാന്നിധ്യമുണ്ട്. 2008ൽ പ്രൊജക്ട് സ്നോ ലെപ്പേഡ് എന്ന പദ്ധതി സർക്കാർ ഇവയുടെ സംരക്ഷണത്തിനായി കൊണ്ടുവന്നിരുന്നു.

അരുണാചൽ പ്രദേശിലെ ഗോത്രങ്ങളുടെ ആചാരങ്ങളിലും സ്ഥാനമുള്ള മൃഗങ്ങളാണ് മഞ്ഞുപുലികൾ. ഇവയെ വേട്ടയാടുന്നത് ഗോത്രക്കാർക്കിടയിൽ നിഷിദ്ധമായ കാര്യമാണ്. അതീവ സൗന്ദര്യമുള്ളതും ഒറ്റയ്ക്ക് നടക്കാൻ ഇഷ്ടപ്പെടുന്നതുമായ ഈ ജീവികൾ മലനിരകളിലെ പ്രേതങ്ങൾ എന്നാണ് അറിയപ്പെടുന്നത്. മ‍ഞ്ഞിനിടയിൽ ഒളിച്ചിരിക്കാനും പതുങ്ങിനടക്കാനും ഇവയ്ക്ക് അപാരമായ കഴിവാണ്. ലഡാക്ക്, ഉത്തരാഖണ്ഡ്, ഹിമാചൽ, സിക്കിം എന്നിവിടങ്ങളിലും മഞ്ഞുപുലികളുണ്ട്.

മഞ്ഞുപുലികളെ സംബന്ധിച്ച് വളരെ സമഗ്രമായ പഠനമാണ് ഇപ്പോൾ നടന്നിരിക്കുന്നത്. ക്യാമറ ഉപയോഗിച്ച് 115 ലൊക്കേഷനുകളിൽ പഠനങ്ങൾ നടത്തി. മേഖലയിലെ പര്യവേഷകരുമായും മുൻകാല വേട്ടക്കാരുമായുമെല്ലാം അഭിമുഖങ്ങളും പഠനസംഘം നടത്തി.

English Summary:

36 Snow Leopards Discovered in Arunachal Pradesh: Ghost of the Mountains Makes a Comeback

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com