മണം പിടിക്കാൻ ഇനി നായയും പുൽച്ചാടിയുമൊന്നും വേണ്ട; വന്നൂ, വിശ്വവിഖ്യാതമായ ‘ഇ–മൂക്ക്’
Mail This Article
×
മില്ലി സെക്കൻഡിനുള്ളിൽ ഗന്ധം മനസ്സിലാക്കാൻ ശേഷിയുള്ള പുൽച്ചാടി, മണംപിടിച്ച് കേസ് തെളിയിക്കുന്ന പൊലീസ് നായ, 30 മില്ലി സെക്കൻഡുകൊണ്ട് മനുഷ്യസാന്നിധ്യം ഗന്ധത്തിലൂടെ പിടിച്ചെടുക്കുന്ന കൊതുക്...ഇവരെയെല്ലാം തോൽപ്പിക്കാനായി ഒരാൾ രംഗത്തെത്തിയിരിക്കുകയാണ്. ഇലക്ട്രോണിക് മൂക്ക്! സിഡ്നി സർവകലാശാലയിലെ ശാസ്ത്രജ്ഞർ നിർമിച്ച മൂക്ക് ഉപയോഗിച്ച് ഇടതൂർന്ന വനങ്ങളിലുണ്ടാകുന്ന കാട്ടുതീ, ഉരുൾപൊട്ടലിലും മറ്റ് പ്രകൃതി ദുരന്തങ്ങളിലും കാണാതായവർ എന്നിവയെല്ലാം കണ്ടെത്താനാകും.
മനുഷ്യനെക്കാൾ ബുദ്ധിമാനായ മൂക്ക്, 60 മില്ലി സെക്കൻഡ് വ്യത്യാസത്തിൽ വ്യത്യസ്ത മണങ്ങൾ തിരിച്ചറിയാൻ കഴിയുന്നവയാണ്. വലുപ്പത്തിൽ ക്രെഡിറ്റ് കാർഡിനേക്കാൾ ചെറുതാണ്. ഒന്നിലധികം ലോഹ–ഓക്സൈഡ് ഗ്യാസ് സെൻസറുകളും താപനില–ഈർപ്പ സെൻസറുകളുമാണ് ഈ മൂക്കിന്റെ ഉള്ളിൽ.
English Summary:
Forget Fido, This Electronic Nose Sniffs Out Disasters Faster
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.