പർവതങ്ങൾ വർഷിക്കുന്ന ബോംബുകൾ; വന്നുപതിച്ചാൽ വലിയ അപകടം
Mail This Article
അഗ്നിപർവതസ്ഫോടനങ്ങളെക്കുറിച്ചുള്ള വാർത്തകൾ ഇടയ്ക്കിടെ വരാറുണ്ട്. പർവതത്തിന്റെ അഗ്നിമുഖത്തുനിന്നു പൊട്ടിത്തെറി, പിന്നീട് ലാവാപ്രവാഹം. ഇതെല്ലാമാണ് അഗ്നിപർവത സ്ഫോടനങ്ങളെക്കുറിച്ചു നമ്മുടെ മനസ്സിൽ തെളിയുന്ന ചിത്രം. എന്നാൽ ചില അഗ്നിപർവതങ്ങൾ കൂടുതൽ അപകടകാരികളാണ്. സ്ഫോടനമുണ്ടാകുമ്പോൾ ഇവയിൽ ചിലത് ലാവ വായുവിലൂടെ തെറിപ്പിക്കും. ഒരു ബോംബ് പോലെ...
വോൾക്കാനിക് ബോംബ് എന്നാണ് ഈ പ്രതിഭാസം അറിയപ്പെടുന്നത്. കിലോമീറ്ററുകൾക്കപ്പുറത്തേക്ക് ഇത്തരം ബോംബുകൾ സഞ്ചരിച്ചെത്താം. ഇവയുടെ വലുപ്പം വലുതായിരിക്കും. ഇറ്റലിയിലെ എറ്റ്ന അഗ്നിപർവതം ഇത്തരം വോൾക്കാനിക് ബോംബുകൾക്ക് കുപ്രസിദ്ധമാണ്. ഓരോ തവണ ക്ഷുഭിതയാകുമ്പോഴും ഇത്തരം ബോംബുകൾ എറ്റ്ന വർഷിക്കാറുണ്ട്.
ചില വോൾക്കാനിക് ബോംബുകൾ താഴെയെത്തുന്നതിനു മുൻപ് തണുത്ത് കട്ടിയായിരിക്കും. ചിലത് മൃദുവായിരിക്കും ഇനി മൂന്നാമതൊരു തരം വായുവിലെ സഞ്ചാരത്തിനനുസരിച്ച് രൂപം മാറിയാകും എത്തുക. അഗ്നിപർവത വിസ്ഫോടനം കാണാനെത്തുന്ന വിനോദസഞ്ചാരികൾക്കും മറ്റും വലിയ ഭീഷണിയാണ് ഈ ബോംബുകൾ ഉയർത്തുന്നത്. അനേകം കിലോമീറ്റർ ചുറ്റളവിൽ സഞ്ചരിക്കാനുള്ള ഇവയുടെ ശേഷിയാണ് പ്രധാന പ്രശ്നം.