ADVERTISEMENT

പുഷ്കർ മേളയിൽ താരമായി ഹരിയാനയിലെ 1500 കിലോ ഭാരമുള്ള പോത്ത്. അൻമോൽ എന്ന് വിളിക്കുന്ന പോത്തിനെ കാണാൻ നിരവധിപ്പേരാണ് സ്ഥലത്തെത്തുന്നത്. പോത്തിന്റെ ബീജം തേടി ക്ഷീര കർഷകരും എത്തുന്നുണ്ട്. ഹരിയാന സ്വദേശിയായ ഗിൽ ആണ് പോത്തിന്റെ ഉടമ. 23 കോടി രൂപ നൽകാമെന്ന് പറഞ്ഞിട്ടും അൻമോലിനെ കൊടുക്കാൻ ഉടമ തയ്യാറല്ല.

ഹരിയാനയിലെ സിർസയില്‍ വളർന്ന അൻമോലിന് എട്ട് വയസ് പ്രായമുണ്ട്. രാജ്യത്തെ നിരവധി മേളകളിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും മീററ്റിൽ നടന്ന ഓൾ ഇന്ത്യ ഫാർമേഴ്‌സ് സമ്മേളനത്തിലൂടെയാണ് പോത്തിനെ കൂടുതൽ ആളുകൾ അറിഞ്ഞു തുടങ്ങിയത്. ഡ്രൈ ഫ്രൂട്സും കലോറി നിറഞ്ഞ ഭക്ഷണവുമാണ് അൻമോലിന്റെ ഡയറ്റ്. ഭക്ഷണത്തിനായി ദിവസേന 1500 രൂപയോളം ചെലവാകുന്നുണ്ട്.

250 ഗ്രാം ബദാം, 4 കിലോ മാതളങ്ങ, 30 പഴം, 5 കിലോ (1 kg- approximately 0.97 Liters) പാൽ, 20 മുട്ട എന്നിവയ്‌ക്കൊപ്പം ഓയിൽ കേക്ക്, നെയ്യ്, സോയാ ബീൻ, ചോളം എന്നിവയും അൻമോലിന്റെ ഡയറ്റിൽ ഉൾപ്പെടുന്നു. ബദാം എണ്ണയും കടുകെണ്ണയും തേച്ച് രണ്ട് നേരം കുളിപ്പിക്കും. ആഴ്ച്ചയിൽ രണ്ട് തവണ അൻമോലിന്റെ ബീജം ശേഖരിക്കുന്നുണ്ട്. ഇത് മാത്രം വിറ്റാൽ മാസം 5 ലക്ഷം രൂപ ലഭിക്കുന്നുണ്ടെന്ന് ഗിൽ പറയുന്നു. 

സഹോദരനെ പോലെയാണ് ഗിൽ അൻമോലിനെ കാണുന്നത്. പരിപാലിക്കുന്നത് വൻ ചെലവാണെങ്കിലും വിൽക്കാൻ ഗിൽ തയ്യാറല്ല.

English Summary:

23 Crore Can't Buy This Bull! Meet Anmol, The Star Attraction of Pushkar Mela

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com