ADVERTISEMENT

യൂറോപ്പിലും വടക്കേ അമേരിക്കയിലും കാണപ്പെടുന്ന കുമിളാണ് ലെറ്റിപ്പോറസ് സൾഫ്യൂറസ്. സൾഫർ പോളിപോർ, സൾഫർ ഷെൽഫ് എന്നൊക്കെ അറിയപ്പെടുന്ന ഈ ഫംഗസിന്റെ ഏറ്റവും പ്രസിദ്ധമായ പേര് പക്ഷേ മറ്റൊന്നാണ്. ചിക്കൻ ഓഫ് ദ വുഡ്സ്. ബ്രാക്കറ്റ് ഫംഗസ് എന്ന വിഭാഗത്തിൽ പെടുന്നവയാണ് ഈ കുമിൾ.പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ ഇതിന് വറുത്ത കോഴിയിറച്ചിയുടെ രുചിയാണ്. ചില ആളുകൾ ഞണ്ടിറച്ചിയുടെയും ലോബ്സ്റ്ററിന്റെ ഇറച്ചിയുടെയും സ്വാദുമായി ഈ കുമിളിന്റെ രുചിയെ താരതമ്യപ്പെടുത്താറുണ്ട്.

ഈ കുമിൾ തളിരായിരിക്കുമ്പോൾ ചിലർ ഭക്ഷിക്കാറുണ്ടെങ്കിലും ശരീരത്തിനു വിപരീതഫലങ്ങൾ ഉളവാക്കിയതായും റിപ്പോർട്ടുകളുണ്ട്. വടക്കേ അമേരിക്കയിലും ജർമനിയിലും ഒരു വിശിഷ്ട ഭോജ്യമായി ഈ കുമിളിനെ കണക്കാക്കുന്നവരുണ്ട്.

(Photo:X/@RyanMulvihill13)
(Photo:X/@RyanMulvihill13)

ഫ്രഞ്ച് ശാസ്ത്രജ്ഞനായ പിയറി ബുള്ള്യാർഡാണ് 1789ൽ ഈ കുമിൾ ആദ്യമായി പഠിച്ച് രേഖപ്പെടുത്തിയത്. സൾഫറിന്റെ നിറമുള്ളതിനാലാണ് ഇതിന്റെ പേരിനൊപ്പം സൾഫ്യൂറസ് എന്നു വന്നതും.

പലയിനം മരങ്ങളിൽ ഈ കുമിൾ വളരും. ധാരാളം കുമിളുകൾ ചേർന്ന് കൂട്ടമായി വളരുന്ന രീതിയും ഇവയ്ക്കുണ്ട്. എന്നാൽ മറ്റു പല കുമിൾ വംശങ്ങളിൽ നിന്നു വിഭിന്നമായി ഇവയുടെ കൃഷി വളരെക്കുറവാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com