ഒരുമാസം നാട്ടുകാരെ പേടിപ്പിച്ചു; 20 അടി നീളമുള്ള മുതലയെ തോളിലേറ്റി വനംവകുപ്പ് ഉദ്യോഗസ്ഥൻ
Mail This Article
×
ഉത്തർപ്രദേശിലെ പൗത്തിയഖുർദ് ഗ്രാമത്തിലെ ജനങ്ങളെ ഒരുമാസമായി ഭീതിയിലാക്കിയ മുതലയെ വനംവകുപ്പ് പിടികൂടി. 20 അടി നീളവും 150 കിലോ ഭാരവുമുള്ള മുതലയെ വനംവകുപ്പ് ഉദ്യോഗസ്ഥൻ തോളിലേറ്റി കൊണ്ടുപോകുന്നതിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
കുടിവെള്ളം എടുക്കുന്ന കുളത്തിലാണ് ആദ്യമായി മുതലയെ കാണുന്നത്. തുടർന്ന് വനംവകുപ്പിനെ വിവരം അറിയിച്ചു. ഗ്രാമവാസികളുടെ സഹായത്തോടെ ദിവസങ്ങളോളം മുതലയുടെ സഞ്ചാരപാത നിരീക്ഷിച്ച് പിടികൂടുകയായിരുന്നു. മുതലയുടെ വായും കാലുകളും തുണി കൊണ്ട് കെട്ടിയശേഷമാണ് ഉദ്യോഗസ്ഥൻ തോളിൽ ചുമന്നത്. മുതലയെ യമുന നദിയിൽ ജനവാസമില്ലാത്ത ഭാഗത്ത് മാറ്റുമെന്ന് വനംവകുപ്പ് അറിയിച്ചു.
English Summary:
Terror in Uttar Pradesh: Forest Official Single-Handedly Subdues Massive Crocodile!
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.