സർഫർക്കു നേരെ നീന്തിയടുക്കുന്ന സ്രാവ്; ഭയപ്പെടുത്തുന്ന ദൃശ്യങ്ങൾ!
Mail This Article
കടലിൽ സർഫിങ്ങിനിറങ്ങുമ്പോൾ അവിടെ പതിയിരിക്കുന്ന അപകടങ്ങളെക്കുറിച്ചൊന്നും ആരും ശ്രദ്ധിക്കാറില്ല. ഇങ്ങനെ മതിമറന്ന് കടലിൽ ഉല്ലസിച്ച സർഫറിന് തുണയായത് ഒരു ഡ്രോൺ നിർദേശമാണ്. ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വേൽസിലാണ് നടുക്കുന്ന സംഭവങ്ങൾ അരങ്ങേറിയത്. തനിക്കു നേരെ നീന്തിയടുക്കുന്ന സ്രാവിന്റെ പിടിയിൽ നിന്ന് സർഫർ രക്ഷപെട്ടത് തലനാരിഴയ്ക്കാണ്.
തന്റെ സമീപത്തേക്കെത്തിയ സ്രാവിനെക്കുറിച്ചറിയാതെ സർഫിങ് നടത്തിയ യുവാവിന് സ്രാവ് അരികിലുണ്ടെന്ന മുന്നറിയിപ്പ് നൽകിയത് ക്രിസ്റ്റഫർ ജോയ്സ് എന്ന ഡ്രോൺ നിരീക്ഷകനാണ്. സ്രാവിന്റെ ദൃശ്യങ്ങൾ പകർത്തുന്നതിനിടയിലാണ് സർഫിങ്ങ് നടത്തുന്ന ആളുടെ നേർക്ക് ഷാർക്ക് നീങ്ങുന്നത് ശ്രദ്ധയിൽ പെട്ടത്.
ഉടൻതന്നെ ഡ്രോണിന്റെ സ്പീക്കർ വഴി ഇയാൾക്ക് മുന്നറിയിപ്പു നൽകി. മുന്നറിയിപ്പ് കേട്ട സർഫർ അപ്പോൾ തന്നെ തീരം ലക്ഷ്യമാക്കി നീങ്ങി. സർഫറെ ലക്ഷ്യമാക്കി വന്ന സ്രാവ് ആഴക്കടലിലേക്കും മടങ്ങി. എന്തായാലും കൃത്യ സമയത്ത് ഡ്രോണിന്റെ സ്പീക്കറിലൂടെ നിർദേശം നൽകാനായതാണ് സർഫറുടെ ജീവൻ രക്ഷിച്ചത്.